എഡ്മിന്റൻ : കിഴക്കൻ ആൽബർട്ടയിൽ വാഗണുകളിൽ അപകടകരമായ വസ്തുക്കൾ അടങ്ങിയ കനേഡിയൻ നാഷണൽ റെയിൽവേ (CN) ട്രെയിൻ പാളം തെറ്റിയതായി സിഎൻ വക്താവ് ആഷ്ലി മിക്നോവ്സ്കി അറിയിച്ചു. എഡ്മിന്റനിൽ നിന്നും ഏകദേശം 160 കിലോമീറ്റർ അകലെയുള്ള മിൻബേൺ നഗരത്തിൽ ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ അറിയിച്ചു.
അപകടകരമായ വസ്തുക്കൾ ഉൾപ്പെടെ, ചരക്കുകളുമായി വന്ന ഏകദേശം 20 ട്രെയിൻ ബോഗികൾ പാളം തെറ്റിയതായി ആഷ്ലി മിക്നോവ്സ്കി അറിയിച്ചു. “തീപിടുത്തമോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ പൊതുസുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോഗികളിൽ നിന്ന് അപകടകരമായ വസ്തുക്കളൊന്നും പുറത്തേക്ക് ചോർന്നിട്ടില്ലെന്നും മിക്നോവ്സ്കി പറഞ്ഞു.








