വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ വൻകൂവർ ദ്വീപിന്‍റെ പടിഞ്ഞാറൻ തീരത്തിന് സമീപം 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. എന്നാൽ, സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. ബിസിയിലെ തഹ്‌സിസിന് (Tahsis) ഏകദേശം 91 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. നിലവിൽ സുനാമി മുന്നറിയിപ്പോ, ജാഗ്രതാ നിർദ്ദേശമോ, നിരീക്ഷണ അറിയിപ്പോ ഇല്ലെന്ന് യു.എസ്. നാഷണൽ സുനാമി വാർണിങ് സെന്‍റർ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചകളിൽ വൻകൂവർ ദ്വീപിന് സമീപം ചെറിയ ഭൂചലനങ്ങൾ തുടർച്ചയായി ഉണ്ടായിരുന്നു. ‘എർത്ത്‌ക്വേക്ക്‌സ് കാനഡ’ (Earthquakes Canada) നൽകുന്ന വിവരമനുസരിച്ച്, നവംബർ 2-ന് പോർട്ട് ഹാർഡിയുടെ (Port Hardy) പടിഞ്ഞാറ് 193 കിലോമീറ്റർ അകലെ 4.2 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു.








