newsroom@amcainnews.com

യൂകോണ്‍ ലിബറല്‍ പാര്‍ട്ടി ലീഡറായി മൈക്ക് പെംബര്‍ടണ്‍ തിരഞ്ഞെടുക്കപ്പെട്ടു

യൂകോണ്‍ ലിബറല്‍ പാര്‍ട്ടിയുടെ പുതിയ ലീഡറായി മൈക്ക് പെംബര്‍ടണ്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രാദേശിക വ്യവസായിയും പാര്‍ട്ടിയിലെ ദീര്‍ഘകാല സജീവപ്രവര്‍ത്തകനുമായ പെംബര്‍ടണ്‍ ഇതോടെ ടെറിട്ടറിയുടെ 11-ാമത് പ്രീമിയറാകും. ക്വാന്‍ലിന്‍ ഡണ്‍ ഫസ്റ്റ് നേഷന്‍ മുന്‍ മേധാവി ഡോറിസ് ബില്ലിനെ 13 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇദ്ദേഹത്തിന്റെ വിജയം. പുതിയ പ്രീമിയറിന്റെ സത്യപ്രതിജ്ഞാ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

എട്ടുവര്‍ഷത്തെ തങ്ങളുടെ ശക്തമായ നേതൃത്വത്തെയും ഫസ്റ്റ് നേഷന്‍സുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെയും മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരമാണിതെന്ന് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പെംബര്‍ടണ്‍ പറഞ്ഞു. എല്ലാ കമ്മ്യൂണിറ്റികളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ച, പൊതു സുരക്ഷാ പ്രതിബദ്ധത, ജീവിതച്ചെലവ് കുറയ്ക്കല്‍ എന്നിവയ്ക്കും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെഡറല്‍ ലിബറല്‍ പാര്‍ട്ടിയുടെ യൂകോണ്‍ ബ്രാഞ്ച് ചെയര്‍മാനും ടെറിട്ടോറിയല്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റുമായിരുന്നു പെംബര്‍ടണ്‍. രഞ്ജ് പിള്ള സ്ഥാനമൊഴിഞ്ഞ സീറ്റിലേക്കാണ് പെംബര്‍ടണ്‍ എത്തുന്നത്. ഈ വര്‍ഷം ആദ്യം പിള്ള വീണ്ടും മത്സരിക്കില്ലെന്നും പിന്‍ഗാമി തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്ഥാനമൊഴിയുമെന്നും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, വിജയിച്ചിരുന്നെങ്കില്‍, യൂകോണിന്റെ ആദ്യ തദ്ദേശീയ പ്രീമിയറാകുമായിരുന്ന ഡോറിസ് ബില്‍ തോല്‍വിയില്‍ നിരാശ പ്രകടിപ്പിച്ചു. നിലവില്‍, 19 സീറ്റുകളില്‍ എട്ടെണ്ണവുമായി ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാരാണ് യൂകോണ്‍ ഭരിക്കുന്നത്.

You might also like
Canadian immigration officials increase their scrutiny of study permit applicants' financial documentation

കനേഡിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സ്റ്റഡി പെർമിറ്റ് അപേക്ഷകരുടെ സാമ്പത്തിക രേഖകൾ കൂടുതൽ കണിശമായി പരിശോധിക്കുന്നു

PSC Does Not Postpone Exam Despite Heavy Rain: Candidates Left in Distress

കനത്ത മഴയും ഉരുൾപ്പൊട്ടലും: കോട്ടയത്ത് മൂന്ന് മരണം; യാത്രാദുരിതത്തിലും പരീക്ഷ മാറ്റാതെ പിഎസ്‌സി, വൻ പ്രതിഷേധം

Tesla hits 10 million vehicles: The EV maker that forced the auto industry to change

ടെസ്‌ല 10 ദശലക്ഷം വാഹനങ്ങൾ പിന്നിട്ടു: ഓട്ടോമൊബൈൽ വ്യവസായത്തെ മാറ്റത്തിന് നിർബന്ധിതരാക്കിയ ഇവി നിർമ്മാതാക്കൾ

Major Legal Changes in Canada Starting August 2026: 10 Key Reforms Affecting Students and Consumers

കാനഡയിൽ ഓഗസ്റ്റ് 2026 മുതൽ വലിയ നിയമമാറ്റങ്ങൾ: വിദ്യാർത്ഥികളെയും ഉപഭോക്താക്കളെയും ബാധിക്കുന്ന 10 പ്രധാന പരിഷ്കാരങ്ങൾ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ; കളിത്തളങ്ങളോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ

ട്രംപിന്‍റെ ഗോള്‍ഫ് ക്ലബ്ബില്‍ ആയുധധാരിയെ അറസ്റ്റ് ചെയ്തു; തോക്കുകളും രേഖകളും പിടിച്ചെടുത്തു

Top Picks for You
Top Picks for You