കോട്ടയം ജില്ലയിലെ പൊൻകുന്നം ഇളംകുളം പുഷ്പമംഗലം വീട്ടിൽ മാത്യൂസ് (മത്തായി) വർഗീസ് (87) ന്യൂയോർക്കിലെ ന്യൂ ഹൈഡ് പാർക്കിൽ സെപ്റ്റംബർ 7-ന് അന്തരിച്ചു. പരേതന്റെ ഭാര്യ ത്രേസ്യാക്കുട്ടി വർഗീസാണ്. ലാലി & അലക്സ് മാഞ്ചേരി (സെന്റ് ആന്റണീസ് വാർഡ്), ലാൽസൺ & റോശ്നി (സെന്റ് അൽഫോൻസാ വാർഡ്), ലാലു & സിന്ധു (സെന്റ് തോമസ് സീറോ മലബാർ ചർച്ച്, മിൽപിറ്റാസ്, കലിഫോർണിയ) എന്നിവരാണ് മക്കളും മരുമക്കളും. ലിൻഡ & മാറ്റ് കുര്യക്കോസ്, ലിഡിയ & അനീഷ് കനാട്ട്, ആൽവിൻ മാഞ്ചേരി, ടിയ, ടെസ്സ, ടെവിൻ, ലിറ്റി, ജിയോ, ലീയ എന്നിവർ കൊച്ചുമക്കളാണ്.
പരേതന്റെ സംസ്കാര ചടങ്ങുകൾ 2026 സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും. സെപ്റ്റംബർ 9, ബുധനാഴ്ച വൈകുന്നേരം 5:00 മുതൽ 9:00 വരെ ഗാർഡൻ സിറ്റി പാർക്കിലുള്ള പാർക്ക് ഫ്യൂണറൽ ചാപ്പൽസിൽ (Park Funeral Chapels, 2175 Jericho Turnpike, Garden City Park, NY 11040) പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.
തുടർന്ന്, സെപ്റ്റംബർ 10, വ്യാഴാഴ്ച രാവിലെ 10:00 മണിക്ക് ഓൾഡ് ബെത്പേജിലുള്ള സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ (St. Mary’s Syro Malabar Catholic Church, 926 Round Swamp Road, Old Bethpage, NY 11804) സംസ്കാര ശുശ്രൂഷകൾ നടക്കും. തുടർന്ന് മൃതദേഹം ഓൾഡ് വെസ്റ്റ്ബറിയിലെ ക്വീൻ ഓഫ് പീസ് സെമിത്തേരിയിൽ (Queen of Peace Cemetery, 321 Jericho Turnpike, Old Westbury, NY 11568) സംസ്കരിക്കുന്നതാണ്.







