newsroom@amcainnews.com

പോലീസ് സ്റ്റേഷനിൽ വൻ സുരക്ഷാവീഴ്ച: ലോക്കപ്പ് പൂട്ടിയില്ല, മോഷണക്കേസ് പ്രതി ഇറങ്ങിപ്പോയി

Major Security Lapse at Police Station: Lockup Left Unlocked, Theft Accused Walks Out

കൊല്ലം കുണ്ടറ പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ ഗുരുതരമായ വീഴ്ചയെ തുടർന്ന് കസ്റ്റഡിയിലെടുത്ത മോഷണക്കേസ് പ്രതി സ്റ്റേഷനിൽ നിന്ന് കടന്നുകളഞ്ഞു. എഴുകോൺ പുത്തൻനട സ്വദേശിയായ വൈജേഷ് (23) ആണ് ലോക്കപ്പ് തുറന്ന് പുറത്തിറങ്ങി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം നടന്നത്. രണ്ട് ദിവസം മുൻപ് നാന്തിരിക്കലിലെ ഒരു വീടിന് നേരെ നടന്ന വയറിങ് സാമഗ്രികളുടെ മോഷണവുമായി ബന്ധപ്പെട്ടാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കേസിൽ ഇരയായ വീട്ടുകാർ സ്വന്തം നിലയിൽ അന്വേഷണം നടത്തുകയും, നാന്തിരിക്കലിലെ ഒരു കടയിൽ നിന്ന് വയറിങ്, പ്ലമിങ് ഉപകരണങ്ങൾ മുറിക്കുന്നതിനുള്ള സാധനങ്ങൾ വൈജേഷ് വാടകയ്‌ക്കെടുത്തിട്ടുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രി ഈ ഉപകരണങ്ങൾ തിരികെ നൽകാൻ എത്തിയ വൈജേഷിനെ തടഞ്ഞുവെച്ച വീട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് റൂറൽ കൺട്രോൾ റൂം എസ്‌ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും മെഡിക്കൽ പരിശോധനകൾക്ക് ശേഷം കുണ്ടറ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

സംഭവം നടന്ന രാത്രി ജനറൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനും പാരാവുകാരനും ഉൾപ്പെടെ രണ്ട് പോലീസുകാർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. വൈജേഷിനെ ലോക്കപ്പിലാക്കിയെങ്കിലും അതിന്റെ പൂട്ട് ഇടാൻ ഉദ്യോഗസ്ഥർ മറന്നുപോവുകയായിരുന്നു. പാരാവുകാരൻ സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്നതിനിടെ ലഭിച്ച അവസരം മുതലാക്കി പ്രതി അനായാസം ലോക്കപ്പ് തുറന്ന് പുറത്തേക്ക് കടന്നു. പ്രതി രക്ഷപ്പെട്ട് ഏറെ നേരം കഴിഞ്ഞാണ് പോലീസുകാർക്ക് തങ്ങളുടെ അബദ്ധം മനസ്സിലായത്. കടുത്ത സുരക്ഷാവീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികൾ ഉണ്ടായേക്കും. രക്ഷപ്പെട്ട വൈജേഷിനായി കുണ്ടറ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

You might also like
NEET PG Exam Disruptions: Re-examination for Jaipur Candidates on September 5; Board Apologizes

നീറ്റ് പി.ജി പരീക്ഷ തടസ്സപ്പെട്ടു: ജയ്പൂരിലെ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 5-ന് പുനഃപരീക്ഷ; ക്ഷമാപണവുമായി ബോർഡ്

US Green card wait times stretches to 179 years for Indian professionals as job-based immigration backlog now exceeds 1.2 million

ഇന്ത്യൻ വിദഗ്ദ്ധർക്ക് യുഎസ് ഗ്രീൻ കാർഡിനായുള്ള കാത്തിരിപ്പ് സമയം 179 വർഷമായി നീളുന്നു; തൊഴിലധിഷ്ഠിത ഇമിഗ്രേഷൻ ബാക്ക് ലോഗ് 1.2 ദശലക്ഷം കവിഞ്ഞു

Death of Malayali women in US: Mystery continues; Anila in police custody, investigation intensified

യുഎസിലെ മലയാളി യുവതികളുടെ മരണം: ദുരൂഹത തുടരുന്നു; അനില പോലീസ് കസ്റ്റഡിയിൽ, അന്വേഷണം ഊർജ്ജിതം

Canadian Home Sales Climb Again in July

ജൂലൈയിൽ കനേഡിയൻ ഭവന വിൽപനയിൽ വീണ്ടും വർധനവ്

Financial Planning for NRIs: Essential Things to Know

പ്രവാസികൾക്കായുള്ള സാമ്പത്തിക പ്ലാനിങ്: അറിയേണ്ട പ്രധാന കാര്യങ്ങൾ

WISR AI Systems Selected as One of Canada's Top 100 AI Startups for ALL IN 2026

ALL IN 2026 പരിപാടിയിൽ കാനഡയിലെ ഏറ്റവും മികച്ച 100 എ.ഐ സ്റ്റാർട്ടപ്പുകളിലൊന്നായി വിസർ എ.ഐ സിസ്റ്റംസ് തിരഞ്ഞെടുക്കപ്പെട്ടു

Top Picks for You
Top Picks for You