newsroom@amcainnews.com

തെക്കന്‍ ഫിലിപ്പീന്‍സില്‍ ഭൂചലനം; 7.4 തീവ്രത

തെക്കന്‍ ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. മിന്‍ഡനാവോ മേഖലയിലെ മനായില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു ഭൂചലനമുണ്ടായത്.

ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. അടുത്ത രണ്ടുമണിക്കൂറിനിടെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ ശക്തമായ തിരമാലകള്‍ അടിച്ചേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. തീരപ്രദേശത്തുനിന്ന് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെങ്കിലും ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായി വിവരമില്ല. ഫിലിപ്പീന്‍സിലെ ഭൂചലനത്തിന് പിന്നാലെ ഇന്‍ഡൊനീഷ്യയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. വടക്കന്‍ സുലവെസിയിലും പാപ്പുവയിലുമാണ് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നത്.

You might also like

കനേഡിയന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളുമായി ന്യൂയോര്‍ക്ക്

Aging Workforce and Productivity in Canada: Why Experience is Crucial for Business Growth

കാനഡയിൽ പ്രായമാകുന്ന തൊഴിൽസേനയും ഉൽപ്പാദനക്ഷമതയും: സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് അനുഭവസമ്പത്ത് എന്തുകൊണ്ട് നിർണ്ണായകം?

അറ്റ്ലാൻ്റാ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ ഓഗസ്റ്റ് ഏഴ് മുതൽ

വെസ്റ്റ്‌ജെറ്റ് സമരം: ജീവനക്കാരുമായി താത്കാലിക കരാറിലെത്തി എയർലൈൻ

വെനസ്വേലൻ എണ്ണ ശുദ്ധീകരണശാലകൾ തകർച്ചയിൽ; പുനരുദ്ധാരണം കടുത്ത പ്രതിസന്ധിയിൽ

ആഗോള റിലീസിന് ‘ഖലീഫ’: ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ; ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലേക്ക്

Top Picks for You
Top Picks for You