ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവകയുടെ വാർഷിക പിക്നിക് ഇന്ന് (സെപ്റ്റംബർ 19, ശനിയാഴ്ച) സണ്ണിവെയ്ൽ ടൗൺ പാർക്കിൽ നടക്കും. പിക്നിക്കിൽ കുട്ടികൾക്കും യുവജങ്ങൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രുചിപ്രദമായ ഭക്ഷണ പാനീയങ്ങൾ ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് ഇടവക വികാരി റവ. റെജിൻ രാജു, സെക്രട്ടറി സോജി സ്കറിയ എന്നിവർ അറിയിച്ചു.
മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

ഓസ്‌ട്രേലിയയിലെ മെൽബണിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു. നെഹ ബൊമ്മാലി (33), അമ്മായിയമ്മ രാമാദേവി (67) എന്നിവരാണ് മരിച്ചത്. സെപ്റ്റംബർ 16 രാത്രി ഏകദേശം 9.40ന് മെൽബണിലെ പോയിൻ്റ് കുക്കിൽ Boardwalk Boulevard–Innessfail Drive ജംഗ്ഷനിലായിരുന്നു അപകടം. നെഹയും രാമാദേവിയും സഞ്ചരിച്ചിരുന്ന ടൊയോട്ട കൊറോള പോർഷെ മാകാനുമായി കൂട്ടിയിടിക്കുകയായിരുന്നു. രാമാദേവി ഭർത്താവ് തുളസി പ്രസാദിനൊപ്പം കുടുംബത്തെ സന്ദർശിക്കാനായി ഇന്ത്യയിൽനിന്ന് ഓസ്‌ട്രേലിയയിലെത്തിയതായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി വിക്ടോറിയ പോലീസ് സ്ഥിരീകരിച്ചു. പോർഷെയുടെ ഡ്രൈവർ 53കാരനെ […]
ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

ആൽബർട്ടയിൽ ഒക്ടോബറിൽ നടക്കുന്ന നിർണ്ണായക പൊതു വോട്ടെടുപ്പിൽ തപാൽ വഴി വോട്ട് ചെയ്യാൻ അപേക്ഷ നൽകിയവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞതായി ഇലക്ഷൻസ് ആൽബർട്ട റിപ്പോർട്ട് ചെയ്തു. ഇതുവരെ 5,09,000-ത്തിലധികം ആളുകൾ സ്പെഷ്യൽ ബാലറ്റുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. തപാൽ വോട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളിൽ വരുത്തിയ ഇളവുകളാണ് ഇത്രയും വലിയ ജനപങ്കാളിത്തത്തിന് വഴിയൊരുക്കിയത്. മുൻകാലങ്ങളിൽ പ്രത്യേക കാരണങ്ങളാൽ പോളിങ് ബൂത്തുകളിൽ എത്താൻ സാധിക്കാത്തവർക്ക് മാത്രമായിരുന്നു സ്പെഷ്യൽ ബാലറ്റ് അനുവദിച്ചിരുന്നത്. എന്നാൽ ഇത്തവണ യോഗ്യരായ എല്ലാ വോട്ടർമാർക്കും മുൻകൂട്ടി കാരണം […]
കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

ഒൻ്റാരിയോ ബ്രാൻ്റ്ഫോർഡ്-ബ്രാൻ്റ് സൗത്ത് റൈഡിങ് എംപിയും കൺസർവേറ്റീവ് പാർട്ടി അംഗവുമായ ലാറി ബ്രോക്ക് ഹൗസ് ഓഫ് കോമൺസിൽ നിന്ന് ഔദ്യോഗികമായി രാജി വെച്ചു. കഴിഞ്ഞ മാസം അദ്ദേഹം സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബ്രാൻ്റ്ഫോർഡ്-ബ്രാൻ്റ് സൗത്ത് റൈഡിങിലും നിലവിൽ ഒഴിവുള്ള മറ്റ് അഞ്ച് റൈഡിങ്ങിലും വരും മാസങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ പിയേർ പൊളിയേവിന്‍റെ പാർലമെൻ്ററി സംഘത്തിൽ (കോക്കസ്) നിന്ന് പുറത്തുപോകുന്ന ആറാമത്തെ എംപിയാണ് ബ്രോക്ക്. ഇതിൽ നാല് അംഗങ്ങൾ ലിബറൽ സർക്കാരിനൊപ്പം ചേർന്നപ്പോൾ, […]
സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

സ്റ്റിയറിങ് തകരാറിനെ തുടർന്ന് കാനഡയിൽ ആയിരക്കണക്കിന് ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചു വിളിച്ചു. വാഹനങ്ങൾ ഓടിക്കുമ്പോൾ സ്റ്റിയറിങ് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകാനും അതുവഴി അപകടസാധ്യത വർധിക്കുന്നതായും ഫോക്‌സ്‌വാഗൺ കാനഡ അറിയിച്ചു. ബാധിക്കപ്പെട്ട വാഹനങ്ങളിൽ സ്റ്റിയറിങ് റാക്കിനെ സബ്‌ഫ്രെയിമുമായി ബന്ധിപ്പിക്കുന്ന ബോൾട്ടുകളിലൊന്ന് തുരുമ്പെടുത്ത് പൊട്ടിപ്പോകുന്നതാണ് ഈ പ്രശ്നത്തിന് കാരണം, ട്രാൻസ്‌പോർട്ട് കാനഡ വ്യക്തമാക്കി. സമാനമായ തകരാറിനെ തുടർന്ന് ഇതേ മോഡലിലുള്ള 2,00,000-ത്തിലധികം വാഹനങ്ങൾ അമേരിക്കയിലും തിരിച്ചു വിളിച്ചതായി യു.എസ്. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഈ […]
