newsroom@amcainnews.com

ജനജീവിതം ദുസ്സഹമായി തുടരുന്നു; സുഡാനിലെ ഡ്രോൺ ആക്രമണത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു; ആർഎസ്എഫ് സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി

ഖാർത്തും: സുഡാനിലെ കൊർദോഫാൻ മേഖലയിലുള്ള കലോകി പട്ടണത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു. കുട്ടികളുടെ വിദ്യാലയത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. സൈന്യവുമായി പോരാടുന്ന അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സാണ് (ആർഎസ്എഫ്) ആക്രമണത്തിനു പിന്നിലെന്ന് സുഡാൻ സൈന്യം ആരോപിച്ചു. ആർഎസ്എഫിന്റെ പ്രതികരണവും വന്നിട്ടില്ല.

സൈന്യവും ആർഎസ്എഫും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. 2023 ഏപ്രിലിലാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം ആരംഭിച്ചത്. ജനറൽ അബ്ദെൽ ഫത്താഹ് അൽ-ബുർഹാൻ നയിക്കുന്ന എസ്എഎഫും ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോ (ഹെമെദ്തി) നയിക്കുന്ന ആർഎസ്എഫും തമ്മിൽ അധികാരത്തിനുവേണ്ടിയാണ് പോരാട്ടം നടക്കുന്നത്.

സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ചെടുത്തതോടെയാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് കൊടിയ ക്രൂരതകൾ നടത്തിയത്. 12 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തു. സാധാരണ ജനങ്ങൾക്കെതിരെ വ്യാപകമായ അതിക്രമങ്ങൾ ഇരുകൂട്ടരും നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുരുഷൻമാരെ മാറ്റിനിർത്തി വെടിയുതിർത്ത ആർഎസ്എഫ് സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. മിക്ക പ്രദേശങ്ങളും പട്ടിണിയിലാണ്. രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണമായി തകർന്നു.

You might also like
Ontario Breaks Ground on New Neonatal Intensive Care Unit at St. Michael’s Hospital

സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിൽ പുതിയ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിന്റെ തറക്കല്ലിടൽ കർമ്മം ഒന്റാറിയോ നിർവ്വഹിച്ചു

Brutal Abuse in Atlanta: Toddler's Body Found in Closet, Two Women Arrested

അറ്റ്‌ലാന്റയിൽ ക്രൂര പീഡനം: കുട്ടിയുടെ മൃതദേഹം അലമാരയിൽ, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

ജസ്റ്റിൻ ട്രൂഡോ ഓക്സ്ഫോർഡ് സർവകലാശാലയിൽ പുതിയ പദവിയിലേക്ക്

കാനഡയിൽ ഇൻഫ്ലുവൻസ പടരുന്നു: വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശം

നോർത്ത് കാരൊലൈനയിൽ ‘നീല തരംഗം’: റോയ് കൂപ്പര്‍ക്ക് അട്ടിമറി വിജയം

മലയാളികൾക്ക് പ്രതീക്ഷയായി ബ്രിട്ടനിലെ കുടിയേറ്റ നിയമ പരിഷ്കരണം: നഴ്സുമാർക്കും കെയർ വർക്കർമാർക്കും ഇളവ്

Top Picks for You
Top Picks for You