newsroom@amcainnews.com

കാനഡ സ്ട്രോങ് പാസ്: സൗജന്യ പ്രവേശനം ഒരുക്കി ബാൻഫ് നാഷണൽ പാർക്ക്

രാജ്യത്തുടനീളമുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനവും ഇളവുകളും ലഭിക്കുന്ന കാനഡ സ്ട്രോങ് പാസിന് തുടക്കമായതോടെ വിനോദസഞ്ചാരികളെ കാത്ത് ബാൻഫ് നാഷണൽ പാർക്ക്. കാനഡ സ്ട്രോങ്ങ് പാസ് നടപ്പിലാക്കിയതോടെ മനോഹരമായ വിനോദസഞ്ചാര നഗരമായ ബാൻഫിൽ 2025-26 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് സന്ദർശകർ എത്തിയതായി ബാൻഫ് ടൗൺ മേയർ കോറി ഡിമാനോ അറിയിച്ചു. 4.5 ദശലക്ഷത്തിലധികം ആളുകളാണ് കഴിഞ്ഞ സീസണിൽ ബാൻഫിൽ എത്തിയത്. തിരക്ക് പരിഗണിച്ച് സന്ദർശകർ പൊതുഗതാഗതം തിരഞ്ഞെടുക്കാനും മേയർ നിർദ്ദേശിച്ചു.

വെള്ളിയാഴ്ച തുടക്കമായി. റെയിൽ വഴിയുള്ള യാത്രയിൽ കിഴിവുകളും മ്യൂസിയങ്ങളിലേക്കും ദേശീയ പാർക്കുകളിലേക്കും സൗജന്യ പ്രവേശനവും വാഗ്ദാനം ചെയ്യുന്ന ഈ പാസ് ജൂൺ 19 മുതൽ സെപ്റ്റംബർ 7 വരെ ലഭ്യമാകും. എല്ലാ പാർക്ക്സ് കാനഡ സൈറ്റുകളിലേക്കും സൗജന്യ പ്രവേശനവും ക്യാമ്പിംഗ് ഫീസിൽ 25 ശതമാനം കിഴിവും ലഭിക്കും. നാഷണൽ മ്യൂസിയങ്ങൾ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും 18 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവർക്ക് 50 ശതമാനം കിഴിവും വാഗ്ദാനം ചെയ്യുന്നു.

You might also like
Carney responds to Trump's 'nasty' comment: Explains he is defending workers' interests

ട്രംപിന്റെ ‘മോശം’ പ്രതികരണത്തിൽ മറുപടിയുമായി കാർണി: പ്രതിരോധിക്കുന്നത് തൊഴിലാളികളുടെ താല്പര്യങ്ങളെയെന്ന് വിശദീകരണം

Preity Zinta returns to cinema; comeback through Rajkumar Santoshi movie

സിനിമയിലേക്ക് തിരിച്ചെത്തി പ്രീതി സിന്റ; രാജ്കുമാർ സന്തോഷി ചിത്രത്തിലൂടെ മടങ്ങിവരവ്

ഒൻ്റാരിയോ മിസ്സിസാഗയിൽ വ്യാജ അപ്പാർട്ട്മെൻ്റ് റെന്‍റൽ തട്ടിപ്പ്: ഇന്ത്യൻ വംശജരായ പ്രതികൾ ഒളിവിൽ

Sex Crimes and Financial Fraud: US Submits Request to Extradite Philippine Religious Leader

ലൈംഗികക്കുറ്റങ്ങളും സാമ്പത്തിക തട്ടിപ്പും: ഫിലിപ്പീൻസ് മതനേതാവിനെ വിട്ടുകിട്ടാൻ യു.എസ് അപേക്ഷ നൽകി

Central Government to reduce import duty: Advantage for India in the global market

ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ: ആഗോള വിപണിയിൽ ഭാരതത്തിന് മുൻതൂക്കം

ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെൻ്റ്: ടീം ഫിലഡൽഫിയ ചാമ്പ്യന്മാർ

Top Picks for You
Top Picks for You