വിമാനയാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള പുതിയ ബേസിക് ഫെയർ പ്ലാനുമായി എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നു. കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും യാത്രാക്കൂലിയിൽ വൻ ഇളവുകൾ നൽകുന്നതിനുമായാണ് കമ്പനി ഈ പുതിയ കാറ്റഗറി അവതരിപ്പിച്ചത്. പ്രാരംഭ ഘട്ടത്തിൽ തിരഞ്ഞെടുത്ത ചില ആഭ്യന്തര സർവീസുകളിലെ ഇക്കോണമി ക്ലാസ് യാത്രക്കാർക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക. അധിക സേവനങ്ങൾ ആവശ്യമില്ലാത്തവർക്ക് വളരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള മികച്ചൊരു അവസരമാണ് എയർ ഇന്ത്യ ഇതിലൂടെ ഒരുക്കുന്നത്.
ഈ പുതിയ സ്കീം പ്രകാരം യാത്രക്കാർക്ക് 15 കിലോഗ്രാം വരെയുള്ള ചെക്ക്-ഇൻ ബാഗേജും, 7 കിലോഗ്രാം വരെയുള്ള കാബിൻ ബാഗേജും കൈയിൽ കരുതാൻ അനുവാദമുണ്ട്. യാത്രയ്ക്കിടയിൽ സൗജന്യമായി ചായയോ കാപ്പിയോ ലഭിക്കുമെങ്കിലും, എയർ ഇന്ത്യ വിമാനങ്ങളിൽ സാധാരണയായി നൽകാറുള്ള സൌജന്യ ഭക്ഷണം ഈ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.






