newsroom@amcainnews.com

കനേഡിയൻ പൗരത്വം: പുതിയ നിയമങ്ങളുമായി IRCC

കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർക്ക് പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) രംഗത്ത്. ജൂൺ 17 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. അപേക്ഷകൾക്ക് മൂന്നാം കക്ഷി രേഖകളെ മാത്രം ആശ്രയിക്കാൻ പാടില്ലെന്ന് IRCC കർശനമായി നിർദ്ദേശിച്ചു. ഇതോടെ ആൻസെസ്ട്രി (Ancestry.ca), ഫാമിലി സെർച്ച് (FamilySearch) തുടങ്ങിയ വെബ്‌സൈറ്റുകളിൽ നിന്നുള്ള രേഖകൾ മാത്രം ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. എല്ലാ രേഖകളും അതത് രാജ്യങ്ങളിലെ സിവിൽ രജിസ്ട്രി അല്ലെങ്കിൽ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസുകൾ പോലുള്ള ഔദ്യോഗിക അധികൃതർ നൽകിയതായിരിക്കണം. ജനന സർട്ടിഫിക്കറ്റുകൾ ലഭ്യമല്ലാത്ത പക്ഷം, അവ ലഭിക്കാൻ നടത്തിയ ശ്രമങ്ങളുടെ തെളിവുകളും, അതോടൊപ്പം ഹോസ്പിറ്റൽ രേഖകൾ, ബാപ്റ്റിസ്മൽ സർട്ടിഫിക്കറ്റുകൾ, സെൻസസ് രേഖകൾ തുടങ്ങിയ ബദൽ തെളിവുകളും നിർബന്ധമായും സമർപ്പിക്കണം.

നിലവിൽ പൗരത്വ അപേക്ഷ സമർപ്പിച്ചവരുടെ അപേക്ഷകൾ പ്രോസ്സസ് ചെയ്യുന്നത് ഐആർസിസി താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ചില സർട്ടിഫിക്കറ്റുകൾ പുനഃപരിശോധനയ്ക്കായി തിരികെ വിളിക്കുകയും ചെയ്തതായി ഐആർസിസി അറിയിച്ചു.

You might also like

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പ്: ഒലീവിയ ചൗന് വ്യക്തമായ മേൽക്കൈയെന്ന് സൂചന

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Canada aims to cut time needed for project reviews, and address strikes

കാനഡ പ്രോജക്ട് അവലോകനങ്ങൾക്ക് ആവശ്യമായ സമയം വെട്ടിച്ചുരുക്കാനും പണിമുടക്കുകൾ പരിഹരിക്കാനും ലക്ഷ്യമിടുന്നു

Top Picks for You
Top Picks for You