newsroom@amcainnews.com

സസ്കാച്ചവാനിൽ ശക്തമായ ആലിപ്പഴം വീഴ്ച: 80 ദശലക്ഷം ഡോളറിൻ്റെ നാശനഷ്ടം

സസ്കാച്ചവാൻ തലസ്ഥാനമായ റെജീനയിലുണ്ടായ ശക്തമായ ആലിപ്പഴ വീഴ്ചയിൽ വൻ നാശനഷ്ടം. ഏകദേശം 80 ദശലക്ഷം ഡോളറിൻ്റെ നാശനഷ്ടം ഉണ്ടായതായി സർക്കാർ ഇൻഷുറൻസ് കമ്പനിയായ എസ്‌.ജി.ഐ റിപ്പോർട്ട് ചെയ്തു. 10,000-ത്തിലധികം വാഹന ക്ലെയിമുകളും എണ്ണൂറിലധികം പ്രോപ്പർട്ടി ക്ലെയിമുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് ആലിപ്പഴം വീഴ്ച കൂടുതൽ നാശം വിതച്ചത്. വീടുകൾ, വാഹനങ്ങൾ, മരങ്ങൾ എന്നിവയ്ക്ക് വ്യാപകമായ കേടുപാടുകൾ സംഭവിച്ചു.

ക്ലെയിമുകളുടെ എണ്ണം അനിയന്ത്രിതമായി ഉയർന്നതോടെ ജനങ്ങളെ സഹായിക്കാൻ ഇൻഷുറൻസ് കമ്പനി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ജീവനക്കാരുടെ എണ്ണവും ജോലി സമയവും വർധിപ്പിച്ചു. കൂടാതെ അവധി ദിവസങ്ങളിൽ പ്രത്യേക ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.

പടിഞ്ഞാറൻ കാനഡയിലുടനീളം സമാനമായ പ്രതിസന്ധിയാണ് ഇൻഷുറൻസ് കമ്പനികൾ നേരിടുന്നത്. മാനിറ്റോബയിൽ കാറ്റും ആലിപ്പഴ വീഴ്ചയും കാരണം 22,000-ത്തോളം ക്ലെയിമുകൾ ലഭിച്ചതിനെ തുടർന്ന് പ്രത്യേക ‘ഹെയിൽ റെസ്‌പോൺസ് സെൻ്റർ തുറന്നിട്ടുണ്ട്. ആൽബർട്ടയിലും സമാനമായ രീതിയിൽ പ്രകൃതിക്ഷോഭങ്ങൾ ഇൻഷുറൻസ് തുക വർധിക്കാൻ കാരണമായിട്ടുണ്ട്.

You might also like

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

മിനിമം വേതന വർധനയുമായി ഒൻ്റാരിയോ: പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നു മുതൽ

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

ഗ്രേറ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് ഒക്ടോബര്‍ മൂന്നിന്

Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

Top Picks for You
Top Picks for You