newsroom@amcainnews.com

ഓട്ടോമേഷന്‍ സംവിധാനത്തില്‍ തകരാര്‍; ഡെല്‍റ്റ വിമാനങ്ങള്‍ വൈകി

അറ്റ്‌ലാന്‍റ : ഓട്ടോമേഷന്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അമേരിക്കന്‍ വിമാനക്കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാന സർവീസുകൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടു. ഞായറാഴ്ച ഉണ്ടായ തകരാര്‍ ഏകദേശം 3,500 വിമാന സര്‍വീസുകളെ ബാധിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. വിമാനങ്ങളുടെ ഭാരം, സന്തുലിതാവസ്ഥ എന്നിവ കണക്കാക്കുന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് പ്രവര്‍ത്തനരഹിതമായത്. ഇതോടെ വിമാനങ്ങള്‍ പുറപ്പെടുന്നതിന് മുമ്പുള്ള സുരക്ഷാ നടപടികള്‍ വൈകുകയും നിരവധി സര്‍വീസുകള്‍ മുടങ്ങുകയും ചെയ്തു.

ഡെല്‍റ്റയുടെ ഏറ്റവും തിരക്കേറിയ കേന്ദ്രമായ അറ്റ്‌ലാന്‍റയിലെ ഹാര്‍ട്ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് തകരാര്‍ പ്രധാനമായും ബാധിച്ചത്. ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളം ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ വൈകി. പ്രതിസന്ധിയെ തുടര്‍ന്ന് അറ്റ്‌ലാന്‍റയിലേക്കുള്ള ഡെല്‍റ്റ വിമാനങ്ങള്‍ക്ക് എഫ്എഎ താല്‍ക്കാലികമായി ഗ്രൗണ്ട് സ്റ്റോപ്പ് ഏര്‍പ്പെടുത്തി. ഏകദേശം ഒരു മണിക്കൂറിനുശേഷം നിയന്ത്രണം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ കൂടുതല്‍ സമയമെടുത്തു.

ഓട്ടോമേഷന്‍ സംവിധാനം പ്രവര്‍ത്തനരഹിതമായതോടെ വിമാനങ്ങളുടെ ഭാരവും ബാലന്‍സും ജീവനക്കാര്‍ നേരിട്ട് കണക്കാക്കിയാണ് സര്‍വീസുകള്‍ തുടരാന്‍ ശ്രമിച്ചത്. യാത്രക്കാരുടെയും ലഗേജുകളുടെയും ചരക്കുകളുടെയും ഭാരം കണക്കാക്കി വിമാനത്തിന്‍റെ ഗുരുത്വകേന്ദ്രം സുരക്ഷിതമായ പരിധിയിലാണെന്ന് ഉറപ്പാക്കുന്നത് നിര്‍ണായകമാണ്. സാങ്കേതിക വിദഗ്ധര്‍ സംവിധാനം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ മാനുവല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിമാനങ്ങള്‍ സുരക്ഷിതമായി സർവീസ് നടത്തുകയായിരുന്നുവെന്ന് ഡെല്‍റ്റ അറിയിച്ചു.

ഞായറാഴ്ച ഉച്ചയോടെ ഓട്ടോമേറ്റഡ് സംവിധാനം പുനഃസ്ഥാപിച്ചതായി കമ്പനി പിന്നീട് വ്യക്തമാക്കി. ഡെല്‍റ്റയുടെയും ഡെല്‍റ്റ കണക്ഷന്‍റെയും ഏകദേശം 5,000 വിമാന സര്‍വീസുകളാണ് പറക്കാനൊരുങ്ങിയിരുന്നത്. യാത്ര മുടങ്ങിയവര്‍ക്ക് പകരം സര്‍വീസുകളില്‍ ടിക്കറ്റ് ഉറപ്പാക്കുമെന്നും ആവശ്യമായവര്‍ക്ക് ഭക്ഷണവും ഹോട്ടല്‍ താമസവും നല്‍കുമെന്നും ഡെല്‍റ്റ അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങള്‍ക്കു പകരമുള്ള വിമാനത്തില്‍ യാത്ര തുടരാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. അടുത്തിടെ അമേരിക്കന്‍ വ്യോമയാന മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടായ സാങ്കേതിക തകരാറുകള്‍ യാത്രാ സംവിധാനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്.

You might also like

ശ്രദ്ധിക്കൂ, ‘അലേർട്ട് റെഡി’ പരീക്ഷണം നാളെ: ഓരോ പ്രവിശ്യയിലെയും സമയം അറിയാം

Chow turns down police board seat, selects new committee heads at city hall

ടൊറന്റോ പോലീസ് ബോർഡ് സീറ്റ് വീണ്ടും നിരസിച്ച് മേയർ ഒലിവിയ ചൗ; സിറ്റി ഹാളിലെ പ്രധാന കമ്മിറ്റികളിൽ വൻ അഴിച്ചുപണി

US, South Korea Ask Java Users To Install Security Updates Amid Flaws

സുരക്ഷാ വീഴ്ചകളെത്തുടർന്ന് ജാവ ഉപയോക്താക്കളോട് അടിയന്തരമായി അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ യുഎസും ദക്ഷിണ കൊറിയയും ആവശ്യപ്പെട്ടു

Trump meets regional allies in Manila ahead of China visit

ചൈന സന്ദർശനത്തിന് മുന്നോടിയായി മനിലയിൽ പ്രാദേശിക സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തി ട്രംപ്

Tragic fire on Thailand island; 11 dead, around 100 vehicles gutted

തായ്‌ലൻഡ് ദ്വീപിൽ ദുരന്തമായി തീപിടിത്തം; 11 മരണം, കത്തിയമർന്നത് നൂറോളം വാഹനങ്ങൾ

ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്‍റെ ചീട്ടുകളി ടൂർണമെൻ്റ് 21-ന്

Top Picks for You
Top Picks for You