newsroom@amcainnews.com

ജോൺ ടി. വർഗീസ് ന്യൂജേഴ്‌സിയിൽ നിര്യാതനായി

John T. Varghese Passes Away in New Jersey

തിരുവല്ല വള്ളംകുളം തയിൽപ്പറമ്പിൽ ജോൺ ടി. വർഗീസ് (82) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. പരേതരായ ടി. കെ. വർഗീസിന്റെയും സാറാമ്മ വർഗീസിന്റെയും മകനാണ്. തിരുവല്ല കുന്നന്താനം മന്നത്തേതിൽ കുടുംബാംഗമായ സാറാമ്മ ജോണാണ് ഭാര്യ. മക്കൾ: ജോബി ജോൺ (ന്യൂജേഴ്‌സി), ജിബി തോമസ് (ടെക്‌സസ്). ബിന്ദു ജോൺ (മൂവാറ്റുപുഴ), ജെഫ് തോമസ് (ചാരുമ്മൂട്) എന്നിവർ മരുമക്കളും ജസ്റ്റിൻ, ജയ, ജെയ്ൻ, ജെയ്‌സ് എന്നിവർ കൊച്ചുമക്കളുമാണ്. മറിയമ്മ ഇടിക്കുള, സാറാമ്മ തോമസ്, ടി. വി. മത്തായി, റേച്ചൽ മാത്യു, പരേതരായ ടി. വി. വർഗീസ്, ടി. വി. തോമസ്, ഏലിയാമ്മ ചാക്കോ എന്നിവരാണ് സഹോദരങ്ങൾ.

പരേതന്റെ പൊതുദർശനം ഓഗസ്റ്റ് 29 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ ന്യൂജേഴ്‌സി മിഡ്‌ലാന്റ് പാർക്കിലെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ (497, Midland Park, NJ) വെച്ച് നടക്കുന്നതാണ്. സംസ്‌കാരം പിന്നീട് ജന്മനാടായ തിരുവല്ല വള്ളംകുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ വെച്ച് നടക്കും. അദ്ദേഹത്തിന്റെ വേർപാടിൽ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ഡോ. ബാബു കെ. മാത്യു അനുശോചിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ജോബി ജോൺ (201-314-6303), ജെരീഷ് വർഗീസ് (201-621-1003).

You might also like
US Federal Court Strikes Down Visa Ban on 75 Countrie

75 രാജ്യങ്ങൾക്കുള്ള അമേരിക്കൻ വീസ വിലക്ക് ഫെഡറൽ കോടതി റദ്ദാക്കി

High Pound Rate Against the Rupee: Favorable Time to Send Money Home During Onam

രൂപയ്‌ക്കെതിരെ പൗണ്ടിന് ഉയർന്ന മൂല്യം; ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സമയം

More and more moms are being diagnosed with ADHD — because of their kids

മക്കളുടെ രോഗനിർണയത്തിലൂടെ എ.ഡി.എച്ച്.ഡി തിരിച്ചറിയുന്ന അമ്മമാർ: പുതിയ കണ്ടെത്തലുകളും യാഥാർത്ഥ്യങ്ങളും

World Peace Mission Honored for African Humanitarian Missions

ആഫ്രിക്കൻ ജീവകാരുണ്യ ദൗത്യങ്ങൾക്ക് വേൾഡ് പീസ് മിഷന് ആദരം

ടാമ്പാ ഇടവകയില്‍ വിശ്വാസപരിശീലന പരിപാടിക്ക് തുടക്കമായി

John Mathai Elected as World Malayali Council Global Chairman

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനായി ജോൺ മത്തായി

Top Picks for You
Top Picks for You