newsroom@amcainnews.com

ആഫ്രിക്കൻ ജീവകാരുണ്യ ദൗത്യങ്ങൾക്ക് വേൾഡ് പീസ് മിഷന് ആദരം

World Peace Mission Honored for African Humanitarian Missions

ലോകത്താകമാനം പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി പ്രവർത്തിക്കുന്ന വേൾഡ് പീസ് മിഷന്റെ ആഫ്രിക്കൻ മേഖലയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം. ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിൽ സംഘടന നടത്തിവരുന്ന ജീവകാരുണ്യ സേവനങ്ങളെ മാനിച്ച്, പ്രദേശത്തെ സാമൂഹിക സന്നദ്ധ കൂട്ടായ്മയായ AGOCM (ആഫ്രിക്കൻ ഗുഡ് സമരിറ്റൻ ഓർഗനൈസേഷൻസ് ആൻഡ് ക്രിസ്ത്യൻ മിഷണറീസ്) സംഘടനയെ പുരസ്കാരവും പ്രശംസാപത്രവും നൽകി ആദരിച്ചു.

പസി വിശപ്പകറ്റൽ, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ-യുവജന മുന്നേറ്റം, പരിസ്ഥിതി സംരക്ഷണം, സമാധാന സന്ദേശ പ്രചാരണം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലാണ് വേൾഡ് പീസ് മിഷൻ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നത്. ഇത്തരം സത്പ്രവൃത്തികൾ ആഫ്രിക്കൻ ജനതയുടെ ജീവിതത്തിൽ വലിയ പ്രതീക്ഷയും കാതലായ മാറ്റങ്ങളുമാണ് കൊണ്ടുവരുന്നതെന്ന് AGOCM ഭാരവാഹികൾ സാക്ഷ്യപ്പെടുത്തി.

സ്ഥാപക ചെയർമാൻ ഡോ. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ വർഗ്ഗ-മത-ലിംഗ ഭേദമന്യേ സർവ്വ ജീവജാലങ്ങളിലേക്കും എത്തിച്ചേരുന്ന സേവന ശൈലിയാണ് സംഘടന പിന്തുടരുന്നത്. “ഒറ്റ ഹൃദയം, ഒറ്റ ലോകം” എന്ന കാഴ്ചപ്പാടിൽ ഊന്നിയുള്ള ഈ ചാരിറ്റി മാതൃക ലോകത്തിന് തന്നെ വലിയൊരു മാതൃകയാണെന്ന് ആഫ്രിക്കൻ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ആഫ്രിക്കയിലെ പ്രാദേശിക കൂട്ടായ്മകളുമായി ചേർന്ന് ഇനിയും കൂടുതൽ ക്ഷേമപദ്ധതികൾ വ്യാപിപ്പിക്കുമെന്നും, ലോകസമാധാനവും മാനവികതയും ഉറപ്പുവരുത്താൻ മിഷൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രതിനിധി മാർക്സൺ ധനസ്വാമി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അമേരിക്ക സന്ദർശനത്തിലുള്ള ഡോ. സണ്ണി സ്റ്റീഫനുമായി ബന്ധപ്പെടുന്നതിനുമായി +91 94471 54999 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശമയക്കാവുന്നതാണ്.

You might also like
Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

Severe Influenza Outbreak in Pathanamthitta; Health Department Issues Alert

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ വ്യാപനം രൂക്ഷം: ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

ലൂയിസിയാനയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

Top Picks for You
Top Picks for You