newsroom@amcainnews.com

ജയതിലക് ഇടപെട്ട് സസ്പെൻഷൻ വീണ്ടും നീട്ടി; തന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരായ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് എൻ. പ്രശാന്ത്

തിരുവനന്തപുരം: തന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരായ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് എൻ.പ്രശാന്ത് ഐഎഎസ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങൾ പുറത്തുവിടുമെന്ന് ഇന്നലെ പ്രശാന്ത് സമൂഹമാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു. 2025 ഏപ്രിൽ 23ന് ചേർന്ന സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റി എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ റദ്ദാക്കാൻ തീരുമാനമെടുത്തതിന്റെ മിനിട്‌സാണ് പുറത്തുവിട്ടത്. ജയതിലക് ഇടപെട്ട് സസ്പെൻഷൻ വീണ്ടും നീട്ടിയെന്നാണ് പ്രശാന്തിന്റെ ആരോപണം.

അന്നത്തെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ആഭ്യന്തരവകുപ്പ് അഡീ.ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുഭരണവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്. വിഷയത്തിൽ പ്രശാന്ത് വിശദീകരണം നൽകിയിട്ടുണ്ടെന്നും ഇതു പരിഗണിച്ച് സസ്‌പെൻഷൻ ഒഴിവാക്കാൻ ശുപാർശ ചെയ്യാൻ കമ്മിറ്റി തീരുമാനിച്ചുവെന്നുമാണ് മിനിട്‌സിൽ പറയുന്നത്. എന്നാൽ ശാരദാ മുരളീധരൻ ഒഴിഞ്ഞ് ജയതിലക് ചീഫ് സെക്രട്ടറിയായ ശേഷം വീണ്ടും ചട്ടവിരുദ്ധമായി കമ്മിറ്റി ചേർന്ന് സസ്‌പെൻഷൻ നീട്ടാൻ തീരുമാനമെടുത്തുവെന്നാണ് ആക്ഷേപം.

പ്രശാന്ത് ആരോപണം ഉന്നയിച്ചത് ജയതിലകിന് എതിരെ ആയതിനാൽ റിവ്യൂ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിക്കു പകരം അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡയെ സർക്കാർ ഉൾപ്പെടുത്തി. എന്നാൽ പുതിയ അംഗത്തെ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്നും രണ്ടംഗ കമ്മിറ്റി വിളിച്ചുചേർത്ത് നിർദേശം നൽകാൻ ബിശ്വനാഥ് സിൻഹയെ ചുമതലപ്പെടുത്തിയെന്നും കാട്ടി ജയതിലക് മേയ് 3ന് ഫയൽനോട്ടിൽ വ്യക്തമാക്കി. തുടർന്ന് രണ്ടംഗ കമ്മിറ്റിയുടെ ശുപാർശ പ്രകാരം മേയ് 7ന് പ്രശാന്തിന്റെ 6 മാസത്തെ സസ്‌പെൻഷൻ 180 ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു. ചീഫ് സെക്രട്ടറി ഇല്ലെങ്കിൽ കമ്മിറ്റിയിൽ മുതിർന്ന അഡീ. ചീഫ് സെക്രട്ടറി ഉണ്ടായിരിക്കണമെന്ന നിയമം അട്ടിമറിച്ചാണ് രണ്ടംഗ സമിതി കൂടിയതെന്നാണ് ആക്ഷേപം. എ.ജയതിലകിനെതിരെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തത്.

You might also like
Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

Top Picks for You
Top Picks for You