newsroom@amcainnews.com

ഇറാനില്‍ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍

സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ഥന ഇസ്രയേല്‍ തള്ളി. ഇറാനില്‍ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രയേല്‍ നിലപാട് അറിയിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുളള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം ചര്‍ച്ചക്കെടുത്തത്.ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.മേഖലയില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കണമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

എന്നാല്‍ സ്വയരക്ഷക്കുവേണ്ടിയുള്ള പ്രതിരോധമാണിതെന്നാണ് ഇസ്രയേല്‍ വാദം.ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുന്നതില്‍ മാപ്പുപറയില്ലെന്ന് ഇസ്രയേല്‍ അംബാസഡര്‍ ഡാനി ഡനോണ്‍ പറഞ്ഞു. അതേ,സമയം ഇസ്രയേല്‍ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യോഗത്തില്‍ ഇറാന്‍ ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രം ഉയര്‍ത്തിയായിരുന്നു ഇറാന്‍ അംബാസഡറുടെപ്രസംഗം.

You might also like
CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

Top Picks for You
Top Picks for You