newsroom@amcainnews.com

ഗാസയിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയതിനു പിന്നാലെ വെടിനിർത്തൽ ധാരണ പുനഃസ്ഥാപിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 45 ആയി

ജറുസലം: റഫാ അടക്കം ഗാസയിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയതിനു പിന്നാലെ വെടിനിർത്തൽ ധാരണ പുനഃസ്ഥാപിച്ച് ഇസ്രയേൽ. സൈനികർക്കുനേരെ ഹമാസ് ആക്രമണം നടത്തിയെന്നു കാണിച്ചാണ് ഇസ്രയേൽ പോർവിമാനങ്ങൾ ഗാസയിൽ ബോംബിട്ടത്. കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 45 ആയി. ഇതോടെ വെടിനിർത്തൽ കരാറിന്റെ ഭാവി സംബന്ധിച്ചും ആശങ്ക ഉയർന്നു. പിന്നീട്, ഉന്നതതല യോഗത്തിനു ശേഷമാണ് വെടിനിർത്തൽ തുടരുമെന്ന കാര്യം ഇസ്രയേൽ സൈന്യം അറിയിച്ചത്. വെടിനിർത്തൽ തുടരുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതികരിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്കുശേഷമാണു തെക്കൻ ഗാസയിലെ റഫായിൽ ബോംബിട്ടത്. വടക്കൻ ഗാസയിലെ ജബാലിയയിലും ദെയ്റൽ ബലാഹിലും ബോംബാക്രമണമുണ്ടായി. ഖാൻ യൂനിസിലെ അബാസൻ പട്ടണത്തിനുസമീപം ഇസ്രയേൽ ടാങ്കുകൾ വെടിയുതിർത്തു. മുഖ്യനഗരങ്ങളിൽനിന്നു പിന്മാറിയെങ്കിലും ഗാസയിൽത്തന്നെ തുടരുന്ന സൈന്യത്തിനുനേരെ റോക്കറ്റാക്രമണവും വെടിവയ്പുമുണ്ടായെന്നാണ് ഇസ്രയേൽ ആരോപണം. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നു ഹമാസ് പറയുന്നു.

അതേസമയം, വെടിനിർത്തൽ ലംഘിച്ച് ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 38 പലസ്തീൻകാർ കൊല്ലപ്പെട്ടതായും 143 പരുക്കേറ്റതായും ഗാസ അധികൃതർ അറിയിച്ചു. ഇതിനിടെ, ഈജിപ്ത് അതിർത്തിയിലെ റഫാ ഇടനാഴി തുറക്കൽ നീളുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഗാസയിലേക്കു സഹായമെത്തിക്കാനും പലസ്തീൻകാരുടെ യാത്രയ്ക്കുമായി റഫാ ഇടനാഴി തുറന്നുകൊടുക്കുമെന്നാണു കരാർ വ്യവസ്ഥ.

വെടിനിർത്തൽ രണ്ടാംഘട്ട ചർച്ചയ്ക്കുള്ള ഒരുക്കം തുടങ്ങിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രയേൽ ആക്രമണം. രണ്ടാംഘട്ടത്തിലാണു ഹമാസ് നിരായുധീകരണവും ഗാസയിലെ പുതിയ ഭരണസംവിധാനവും തീരുമാനമാകുക. എന്നാൽ, മുൻപു രണ്ടു വെടിനിർത്തലിലും രണ്ടാംഘട്ടത്തിലേക്കു പോകും മുൻപേ ഇസ്രയേൽ ഏകപക്ഷീയമായി ആക്രമണം പുനരാരംഭിക്കുകയായിരുന്നു.

You might also like
CBSA investigation leads to firearm seizures and conspiracy charges in Essex County, Ontario

ഒന്റാരിയോയിലെ എസ്സെക്സ് കൗണ്ടിയിൽ തോക്ക് വേട്ട: കാനഡ ബോർഡർ സർവീസസ് ഏജൻസി അന്വേഷണത്തിൽ തോക്കുകളും ഗൂഢാലോചന കുറ്റവും ചുമത്തി

ജോര്‍ജിയയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവെപ്പ്; 12 കൗമാരക്കാര്‍ക്ക് പരുക്ക്

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 733 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Renault Hybrid Duster: Launching next month with excellent mileage

റെനോ ഹൈബ്രിഡ് ഡസ്റ്റർ: മികച്ച മൈലേജുമായി അടുത്ത മാസം വിപണിയിലേക്ക്

Kerala’s power crisis: Why lights are going out during peak hours

കേരളത്തിലെ ഊർജ്ജ പ്രതിസന്ധി: പീക്ക് സമയങ്ങളിൽ എന്തുകൊണ്ട് വൈദ്യുതി നിലയ്ക്കുന്നു?

Top Picks for You
Top Picks for You