newsroom@amcainnews.com

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: യുഎസിനെ കളത്തിലിറക്കാന്‍ ഇസ്രയേല്‍

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കയെക്കൂടി യുദ്ധക്കളത്തില്‍ ഇറക്കാന്‍ നീക്കവുമായി ഇസ്രയേല്‍. ഇറാന്റെ ഏറ്റവും വലിയ ശത്രു ട്രംപ് ആണെന്നും, ട്രംപിനെ വധിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിലൂടെ യുഎസിനെയും കൂടെ കൂട്ടാനാണ് ഇസ്രയേല്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ പുതിയ ആക്രമണത്തില്‍ ഇസ്രയേലിലുള്ള യുഎസ് എംബസി തകര്‍ന്നിട്ടുണ്ടെന്ന് യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബിയുടെ ട്വീറ്റ് കൂടി പുറത്തുവന്നിരുന്നു.

അതേസമയം, ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തെ തുടര്‍ന്നും അമേരിക്കക്ക് അകത്തുനിന്നുള്ള നിര്‍ദേശ പ്രകാരവും ഇസ്രയേലിന്റെ ഇറാന്‍ ആക്രമണത്തില്‍ പങ്കുചേരാതിരിക്കാന്‍ ട്രംപിന് സമര്‍ദമുണ്ട്. ഇറാന്‍ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇസ്രയേല്‍ അമേരിക്കയുടെ സഹായം തേടിയെങ്കിലും അമേരിക്ക പങ്കാളിയാവുന്നില്ല എന്നറിയിച്ചതിനെ തുടര്‍ന്ന് ഇസ്രയേല്‍ തനിച്ച് ആക്രമണത്തിന് മുതിരുകയായിരുന്നു. എന്നാല്‍ ഇറാന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണങ്ങളുണ്ടായതോടെ ഇസ്രയേല്‍ വീണ്ടും അമേരിക്ക സമീപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിന്റെ കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ പശ്ചിമേഷ്യലേക്ക് വരുന്നുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇസ്രയേല്‍ ആക്രമണങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് എല്ലാം അറിയാമായിരുന്നുവെന്നും ഇസ്രയേല്‍ പ്രതിരോധത്തെ സഹായിക്കുമെന്നും ട്രംപ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്ചെയ്യുന്നു.

You might also like

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Top Picks for You
Top Picks for You