newsroom@amcainnews.com

ആണവ കേന്ദ്രങ്ങൾ നേരേ നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ

ടെൽ അവീവ്: യുഎസിന്റെ നേതൃത്വത്തിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനു പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങിയെന്ന് റിപ്പോർട്ട്. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തെന്ന് ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി. മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ നടത്തുന്നുണ്ട്.

ഇനിയൊരു നിർദേശം വരുന്നതു വരെ പൊതുജനത്തോട് ഷെൽട്ടറിലേക്കും സംരക്ഷിത മേഖലകളിലേക്കും മാറുന്നതിന് നിർദേശിച്ചിട്ടുണ്ട്. അതിനിടെ, യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സയീദി ഇർവാനി കത്തു നൽകി. രാജ്യാന്തര നിയമവും യുഎൻ ചാർട്ടറും ലംഘിച്ചതിനെതിരെ യുഎസിന്മേൽ നടപടിയെടുക്കാൻ യുഎൻ മുന്നോട്ടു വരണമെന്നും അമീർ ആവശ്യപ്പെട്ടു.

അതേസമയം, യുഎസുമായുള്ള വെടിനിർത്തല്‍ കരാർ റദ്ദാക്കുന്നതിന്റെ സൂചന നൽകി ഹൂതികൾ രംഗത്തെത്തി. യുഎസുമായി വെടിനിർത്തൽ കരാറുണ്ടായത് ‘യുഎസ്– ഇറാൻ യുദ്ധ’ത്തിനു മുൻപാണെന്ന് ഹൂതികളുടെ വക്താവ് പറഞ്ഞു. ഇറാനെ ആക്രമിച്ചതിനുള്ള പ്രതികരണമായി ആക്രമണം ഉറപ്പാണ്, അത് എപ്പോൾ എന്നതിൽ മാത്രമേ ഇനി തീരുമാനമെടുക്കേണ്ടതുള്ളൂ എന്നും ഹൂതി വക്താവ് പറഞ്ഞു. 2025 മേയിലാണ് യുഎസിന്റെ കപ്പലുകൾക്കു നേരെ ഹൂതികൾ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഹൂതികളെ യുഎസ് ആക്രമിക്കില്ലെന്ന ഉറപ്പിന്മേലായിരുന്നു അത്. അതേസമയം ഗാസയിലെ ആക്രമണത്തിനു മറുപടിയായി ഇസ്രയേലിനെ ഹൂതികൾ നിരന്തരം ആക്രമിക്കുന്നുണ്ട്.

You might also like

മൂന്ന് സിംഹക്കുട്ടികളെ വളർത്തിയ നായ; വർഷങ്ങൾക്ക് ശേഷം ആ സിംഹക്കൂടിന് മുന്നിൽ വെച്ച് ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചപ്പോൾ…

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

ടിന്നിലടച്ച പച്ചക്കറികൾക്ക് 10% തീരുവ ചുമത്തി കാനഡ

മോൺട്രിയൽ വെടിവെപ്പ്: ഭീകരാക്രമണ സാധ്യത തള്ളി മന്ത്രി ഇയാൻ ലാഫ്രണയർ

യുഎസ് മേരിലാന്‍ഡില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഫൊക്കാന വനിതാ ഫോറം ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് ഏഴിന്

Top Picks for You
Top Picks for You