newsroom@amcainnews.com

മോൺട്രിയൽ വെടിവെപ്പ്: ഭീകരാക്രമണ സാധ്യത തള്ളി മന്ത്രി ഇയാൻ ലാഫ്രണയർ

ക്യൂബെക്ക് നഗരമായ മോൺട്രിയലിൽ പോലീസുകാരനും സിവിലിയനും കൊല്ലപ്പെട്ട വെടിവെപ്പ് ഭീകരാക്രമണമല്ലെന്ന് പബ്ലിക് സെക്യൂരിറ്റി മിനിസ്റ്റർ ഇയാൻ ലാഫ്രണയർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ കോട്ട്-ഡെസ്-നെയിഷസ് മേഖലയിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിന് പിന്നിൽ ഭീകരാക്രമണ സാധ്യതയില്ലെന്ന് വ്യക്തമാക്കിയ അധികൃതർ, അക്രമിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് അന്വേഷിച്ച് വരികയാണ്. തുടർന്ന് അക്രമി പോലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മോൺട്രിയലിൽ 2002-ന് ശേഷം ആദ്യമായാണ് ഒരു പോലീസുകാരൻ ജോലിക്കിടെ കൊല്ലപ്പെടുന്നത്.

കെട്ടിടത്തിൻ്റെ ജനലിലൂടെ തോക്ക് പുറത്തേക്ക് നീട്ടിപ്പിടിച്ചിരിക്കുന്ന അക്രമിയെ കണ്ട ദൃക്‌സാക്ഷി വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് എത്തിയത്. തുടർന്ന് അക്രമി പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമണത്തിൽ 34 വയസ്സുകാരനായ പോലീസുകാരൻ മുഹമ്മദ് ലാമിൻ ബെൻറെദുവാൻ കൊല്ലപ്പെട്ടു. മൈക്കൽ മോഷെ മിസ്രാഹി എന്ന സിവിലിയനും അക്രമിയുടെ വെടിയേറ്റു മരിച്ചു. മോൺട്രിയാലിലെ ജൂതസമൂഹത്തിലെ സജീവ അംഗമായിരുന്നു ഇയാൾ. പൊലീസുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഒടുവിൽ അക്രമിയും കൊല്ലപ്പെട്ടു. ആക്രമണത്തിൽ മറ്റൊരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

You might also like
Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Top Picks for You
Top Picks for You