newsroom@amcainnews.com

ഫൊക്കാന വനിതാ ഫോറം ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് ഏഴിന്

വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് 7ന് പെന്‍സില്‍വാനിയയിലെ കല്‍ഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും. 25 വയസും അതില്‍ കൂടുതലുമായ കേരളീയ വനിതകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കേരളീയ വേഷവിധാനവും സ്വയംപരിചയവും ഉള്‍പ്പെടുന്ന ആദ്യ റൗണ്ട്, കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള ടാലൻ്റ് റൗണ്ട്, ചോദ്യോത്തര-സംഭാഷണ ഘട്ടം എന്നിവ ഉള്‍പ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. രജിസ്‌ട്രേഷനോടൊപ്പം ഫോട്ടോയും പ്രൊഫൈലും സമര്‍പ്പിക്കേണ്ടതുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍റെ അവസാന തീയതി ജൂലൈ 1.

ഫൊക്കാന വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ളയുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഏകോപനം. ഫാന്‍സിമോള്‍ പള്ളത്തുമഠം ചെയര്‍പേഴ്‌സണായും സുബി ബാബു കോ-ചെയറായും പ്രവര്‍ത്തിക്കുന്നു. ഉഷാ ചാക്കോ, ശോശമ്മ ആന്‍ഡ്രൂസ്, ബ്രിഡ്ജറ്റ് ജോര്‍ജ്, അന്ന ജോണ്‍, ഷോജി ഷിനോജ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

You might also like
Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Top Picks for You
Top Picks for You