newsroom@amcainnews.com

ആല്‍ബര്‍ട്ടയില്‍ സ്വതന്ത്ര പ്രവിശ്യാ പൊലീസ് ഏജന്‍സി വരുന്നു

എഡ്മിന്റന്‍ : പ്രവിശ്യയില്‍ സ്വതന്ത്ര പ്രവിശ്യാ പൊലീസ് ഏജന്‍സി രൂപീകരിക്കാന്‍ നിര്‍ദേശിക്കുന്ന ‘ബില്‍ 49’ അവതരിപ്പിച്ച് ആല്‍ബര്‍ട്ട സര്‍ക്കാര്‍. ആര്‍സിഎംപിയില്‍ നിന്ന് മാറാന്‍ മുനിസിപ്പാലിറ്റികള്‍ തീരുമാനിച്ചാല്‍ ഈ നീക്കം പ്രവിശ്യയുടെ പൊലീസിങ് സംവിധാനത്തെ തന്നെ മാറ്റിമറിച്ചേക്കാമെന്ന് പൊതുസുരക്ഷ, അടിയന്തര സേവന മന്ത്രി മൈക്ക് എല്ലിസ് പറയുന്നത്

ബില്‍ 49 പ്രകാരം, ഏജന്‍സിയെ ഒരു സ്വതന്ത്ര ബോര്‍ഡായിരിക്കും നിയന്ത്രിക്കുക. ഇത് രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് മുക്തമായി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രവിശ്യാ സര്‍ക്കാര്‍ ഉറപ്പു വരുത്തുകയും ചെയ്യും. ആല്‍ബര്‍ട്ട ഷെരീഫുകള്‍ നിലവില്‍ നിര്‍വഹിക്കുന്ന ചുമതലകള്‍ ഏറ്റെടുത്തുകൊണ്ട് ഏജന്‍സി സ്വന്തം നിലക്ക് ഓഫീസര്‍മാരെ നിയമിക്കും. മുനിസിപ്പാലിറ്റികള്‍ക്ക് പുതിയ ഏജന്‍സിയെ അവരുടെ പൊലീസ് ദാതാവായി കരാര്‍ ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. അതുവഴി മികച്ച ക്രമസമാധാന സേവനങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്നും മൈക്ക് എല്ലിസ് കൂട്ടിച്ചേര്‍ത്തു.

ഗ്രാമപ്രദേശങ്ങളിലെ സ്ഥിരമായ ജീവനക്കാരുടെ ക്ഷാമവും അവശ്യ സമയങ്ങളില്‍ സേവനങ്ങള്‍ ലഭിക്കാന്‍ വൈകുന്നതുമാണ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രവിശ്യയെ നിര്‍ബന്ധിതരാക്കിയത്. ഷെരീഫുകള്‍ക്കായി നീക്കിവെച്ച 13.6 കോടി ഡോളര്‍ ബജറ്റ്, പുതിയ ഏജന്‍സിക്ക് തിരിച്ചുവിടുന്നതിലൂടെ ചിലവ് ചുരുക്കാന്‍ സാധിക്കുമെന്നുമാണ് പ്രവിശ്യയുടെ കണ്ടെത്തല്‍.

You might also like
Canada changes work permit rules: Staffing agencies barred from sponsoring foreign workers

കാനഡയുടെ പുതിയ തൊഴിൽ അനുമതി നിയമങ്ങൾ: വിദേശ തൊഴിലാളികൾക്ക് സ്പോൺസർ ചെയ്യുന്നതിൽ നിന്ന് സ്റ്റാഫിംഗ് ഏജൻസികളെ വിലക്കി

BC Conservatives promise no new taxes if elected

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പുതിയ നികുതികൾ ഉണ്ടാകില്ലെന്ന് ബി.സി. കൺസർവേറ്റീവ് പാർട്ടിയുടെ വാഗ്ദാനം

ഫിലഡൽഫിയ പ്രൊഫറ്റിക്കൽ ഫെസ്റ്റിവൽ ഇന്ന് മെസ്‌ക്വിറ്റിൽ

യുഎസ് ഇമിഗ്രന്‍റ് വീസ ഇന്‍റർവ്യൂ: ഇന്ത്യൻ അപേക്ഷകർ കരുതേണ്ട പ്രധാന രേഖകൾ ഇതാ

യുഎസ് വിസിറ്റിങ് വീസ ഇന്‍റർവ്യൂവിനായി ഇന്ത്യക്കാര്‍ കാത്തിരിക്കേണ്ടി വരുന്നത് ഒരു വര്‍ഷം വരെ: റിപ്പോർട്ട്

Internal Conflicts and Concerns in the Tata Group: An Assessment by K.S. Sabarinathan

ടാറ്റ ഗ്രൂപ്പിലെ ഉൾപ്പോരുകളും ആശങ്കകളും: കെ.എസ്. ശബരിനാഥന്റെ വിലയിരുത്തൽ

Top Picks for You
Top Picks for You