newsroom@amcainnews.com

പ്രായപൂർത്തിയാകാത്ത കൗമാരക്കാരന് മദ്യം നൽകിയ സംഭവം: തൃശൂരിൽ ബാറുടമയ്ക്കെതിരെ പോലീസ് നടപടി

Incident of serving alcohol to a minor: Police take action against bar owner in Thrissur

തൃശൂർ മണ്ണുത്തിയിലെ ബാറിൽ പതിനേഴുകാരന് മദ്യം വിളമ്പിയ സംഭവത്തിൽ ബാറുടമയ്ക്കെതിരെ മണ്ണുത്തി പോലീസ് കേസെടുത്തു. മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന മയൂര ബാറിലാണ് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ബാറിനുള്ളിൽ വച്ച് ഈ 17 വയസ്സുകാരൻ അടിപിടിയിൽ ഏർപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന കാര്യം വ്യക്തമായത്. ഇതിന് പുറമേ, വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് മണ്ണുത്തി പോലീസ് അറിയിച്ചു.

You might also like
John T. Varghese Passes Away in New Jersey

ജോൺ ടി. വർഗീസ് ന്യൂജേഴ്‌സിയിൽ നിര്യാതനായി

ഉഷ്ണമേഖലാ കൊടുങ്കാറ്റ്: ടെക്സസില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

India expresses readiness for treaty talks with Canada, eyes Rs 4.65 lakh crore trade

കാനഡയുമായി ധാരണാപത്ര ചർച്ചകൾക്ക് തയാറായി ഇന്ത്യ; 4.65 ലക്ഷം കോടി രൂപയുടെ വ്യാപാരം ലക്ഷ്യം

New Budget Hotel Coming to Guruvayur Railway Station

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ ബജറ്റ് ഹോട്ടൽ വരുന്നു

Abu Dhabi - Calgary Direct Etihad Flight Service Starts October 25: First Air Link with the Middle East

മിഡിൽ ഈസ്റ്റുമായുള്ള ആദ്യ വ്യോമബന്ധം: അബുദാബി – കാൽഗറി ഇത്തിഹാദ് വിമാന സർവീസ് ഒക്ടോബർ 25 മുതൽ

കാനഡയിൽ മലയാളി യുവതി നിര്യാതയായി

Top Picks for You
Top Picks for You