newsroom@amcainnews.com

ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ ലക്ഷ്യത്തിൽ: കാനഡയിൽ ജനസംഖ്യ ഇടിവ്

കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ ജനസംഖ്യയിൽ ആദ്യമായി ഇടിവ് ഉണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. കാനഡയിലെ ജനസംഖ്യ മൂന്നാം പാദത്തിൽ 0.2% കുറഞ്ഞതായി ഫെഡറൽ ഏജൻസി അറിയിച്ചു. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മൂന്നാം പാദത്തിൽ ഏകദേശം 76,068 പേരുടെ കുറവാണ് രാജ്യത്തെ ആകെ ജനസംഖ്യയിൽ ഉണ്ടായത്. 2025 ഒക്ടോബർ ഒന്നിലെ കണക്കനുസരിച്ച് കാനഡയിലെ ആകെ ജനസംഖ്യ 4,15,75,585 ആണ്. ജനസംഖ്യയിൽ മൊത്തത്തിൽ കുറവുണ്ടായെങ്കിലും, 1,02,867 പേർക്ക് ഇക്കാലയളവിൽ പി.ആർ. (Permanent Residency) നൽകിയിട്ടുണ്ട്.

2024-ൽ ഫെഡറൽ സർക്കാർ നടപ്പാക്കിയ താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, കുറഞ്ഞ വേതനത്തിലുള്ള തൊഴിലാളികളുടെ നിയമനം നിയന്ത്രിക്കുക, സ്റ്റഡി പെർമിറ്റ് അനുവദിക്കുന്നത് കുറയ്ക്കുക തുടങ്ങിയ ഇമ്മിഗ്രേഷൻ നയത്തിലെ കർശന നിയന്ത്രണങ്ങളാണ് ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഖ്യാ ഇടിവിന് കാരണമായത്.

You might also like
Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Top Picks for You
Top Picks for You