യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു

ഫെഡറല്‍ പരിശോധനകള്‍ നടത്താതെ വിപണിയിലെത്തിച്ച 1.67 ലക്ഷം പൗണ്ട് മാംസം തിരിച്ചുവിളിച്ചു. ബീഫ്, പോര്‍ക്ക്, ആട്ടിറച്ചി എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നതായി യുഎസ് ഡിപ്പാര്‍ട്ട്മെൻ്റ് ഓഫ് അഗ്രിക്കള്‍ച്ചറിന്‍റെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഇന്‍സ്പെക്ഷന്‍ സര്‍വീസ് അറിയിച്ചു. നോർത്ത് കാരൊലൈന യിലെ ലൂക്കാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ മീറ്റ് ഡെലിവറി സ്ഥാപനമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 22ന് മുമ്പുള്ള വിവിധ ദിവസങ്ങളിലാണ് മാംസം ഉല്‍പ്പാദിപ്പിച്ചത്. തുടര്‍ന്ന് ജോര്‍ജിയയിലെ ഒരു വിതരണക്കാരന് കൈമാറിയ മാംസം രാജ്യത്തുടനീളമുള്ള റസ്റ്ററൻ്റുകളിലേക്കും റീട്ടെയില്‍ സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്തതായി […]
ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സീനിയേഴ്‌സിനായി പിക്‌നിക്ക് സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 17 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ മിസൗറി സിറ്റിയിലെ കിറ്റി ഹോളോ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. അമ്മിണി തോമസ് സ്വാഗതം ആശംസിച്ചു. മറിയാമ്മ തോമസ് ഹ്രസ്വമായ സന്ദേശവും പാരഡി ഗാനവും ആലപിച്ചു. തുടർന്ന് കസേരകളി, നാരങ്ങാ ഓട്ട മത്സരം, സ്പീഡ് വോക്ക്, റാഫിള്‍ എന്നിവയും ഉണ്ടായിരുന്നു. ജേക്കബ് ജോണ്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ഭക്ഷണത്തോടും ആശീര്‍വാദത്തോടും […]
പലസ്തീന് 100 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ

ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ജനങ്ങളെ സഹായിക്കാൻ പലസ്തീന് 100 ദശലക്ഷം ഡോളർ അനുവദിച്ച് കാനഡ. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇക്കാര്യം അറിയിച്ചത്. ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ജനങ്ങളെ സഹായിക്കാൻ ഈ തുകയിൽ 80 ദശലക്ഷം ഡോളർ ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം എന്നിവ നൽകാൻ ഉപയോഗിക്കും. ബാക്കി 20 ദശലക്ഷം ഡോളർ സുരക്ഷാ പദ്ധതികൾക്കായി നീക്കിവെക്കും. പ്രാദേശിക സുരക്ഷാ സേനയെ കൂടുതൽ ശക്തിപ്പെടുത്താനും ഈ തുക ഉപയോഗിക്കും. പലസ്തീൻ പോലീസിന് പരിശീലനം […]
ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

ബ്രിട്ടിഷ് കൊളംബിയ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. നാടിൻ്റെ ഭാവി തീരുമാനിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കി ഒക്ടോബറിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രീമിയർ ഡേവിഡ് എബി പ്രഖ്യാപിച്ചു. ഒക്ടോബർ 17-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കൃത്യം ഒരു ആഴ്ചയ്ക്ക് ശേഷം ഒക്ടോബർ 24 ശനിയാഴ്ചയാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുക. ചൊവ്വാഴ്ച നിയമസഭ പിരിച്ചുവിട്ടതോടെ പ്രവിശ്യയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. സ്ഥാനാർത്ഥികൾക്ക് ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. വോട്ടെടുപ്പ് ദിനമായ ഒക്ടോബർ 24-ന് […]
ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രവിശ്യാ നിവാസികൾക്ക് ആശ്വാസമായി ഇന്ധനനികുതി താൽക്കാലികമായി ഒഴിവാക്കി ആൽബർട്ട സർക്കാർ. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ അവസാനം വരെ പെട്രോളിന്‍റെയും ഡീസലിന്‍റെയും പ്രവിശ്യാ നികുതി ഇളവ് പ്രാബല്യത്തിൽ തുടരും. ലിറ്ററിന് 13 സെൻ്റ് വീതമാണ് പെട്രോളിനും ഡീസലിനും പ്രവിശ്യാ സർക്കാർ നികുതി ഈടാക്കിയിരുന്നത്. വരും മാസങ്ങളിലും ക്രൂഡ് ഓയിൽ നിരീക്ഷിച്ച് നികുതി ഇളവ് നീട്ടുന്ന കാര്യം പരിശോധിക്കുമെന്നും പ്രവിശ്യാ സർക്കാർ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ ഡബ്ല്യു.ടി.ഐ. (WTI) ക്രൂഡ് […]
വോട്ടർമാരുടെ ശ്രദ്ധയ്ക്ക്: അൽബർട്ട റഫറണ്ടം പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇതാ

അൽബർട്ടയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകുന്ന, ചരിത്രപ്രധാനമായ റഫറണ്ടത്തിന് മുന്നോടിയായി പ്രവിശ്യയിലുടനീളമുള്ള പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇലക്ഷൻസ് ആൽബർട്ട പ്രസിദ്ധീകരിച്ചു. ഒക്ടോബർ 19-ന് നടക്കുന്ന റഫറണ്ടത്തിൽ ആയിരത്തിനാനൂറിലധികം പോളിങ് സ്റ്റേഷനുകളാണ് ഏജൻസി ഒരുക്കിയിരിക്കുന്നത്. വോട്ടർമാർക്ക് ഇലക്ഷൻസ് ആൽബർട്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മേൽവിലാസം നൽകിയോ, തപാലിൽ ലഭിക്കുന്ന Where to Vote കാർഡ് മുഖേനയോ തങ്ങളുടെ പോളിങ് സ്റ്റേഷൻ കണ്ടെത്താം. കാനഡയുടെ ഭാഗമായി തുടരണമോ അതോ വിട്ടുപോകുന്നതിനായി രണ്ടാമതൊരു വോട്ടെടുപ്പ് നടത്തണമോ എന്നതടക്കം 10 ചോദ്യങ്ങളടങ്ങുന്നതാണ് ഈ റഫറണ്ടം. […]
ഇന്ത്യ–കാനഡ വ്യാപാര കരാർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡയിലേക്ക്

ഇന്ത്യ-കാനഡ നയതന്ത്രബന്ധം ശക്തമാക്കുന്നതിന്‍റെ സൂചനയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലേക്ക് എത്തുന്നു. ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധത്തിൽ നിലനിന്നിരുന്ന കടുത്ത വിടവ് നികത്തുന്നതിൻ്റെ സൂചനയാണ് ഈ സന്ദർശനം. ഈ വർഷാവസാനത്തോടെ ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാര കരാറിൽ ഒപ്പുവെക്കുകയാണ് ലക്ഷ്യമെന്ന് കാർണി വ്യക്തമാക്കി. സുരക്ഷ, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം തുടങ്ങി വിവിധ തലങ്ങളിൽ ഇന്ത്യയുമായുള്ള ബന്ധം കാനഡയ്ക്ക് […]
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്

കാനഡയുടെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പരിശോധനകളോ കര്‍ശനമായ മാനദണ്ഡങ്ങളോ ഇല്ലാതെ ദശലക്ഷക്കണക്കിന് ആളുകളെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചുകൊണ്ട് കാനഡ ‘സ്വയം നശിക്കുകയാണെന്ന്’ ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു. കാനഡയിലെ ലിബറല്‍ സര്‍ക്കാരിന്‍റെ ഭരണം ‘വളരെ ദാരുണമായ അവസ്ഥയിൽ ചെന്നവസാനിക്കുമെന്നും’ നിയന്ത്രിക്കാന്‍ കഴിയാത്തവിധം വലിയ പ്രശ്‌നങ്ങളിലേക്ക് ഇത് കാനഡയെ തള്ളിവിടുമെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്‍ തൊഴില്ലായ്മ നിരക്ക് വര്‍ധിക്കാന്‍ കാരണം ലിബറൽ സർക്കാരിന്‍റെ ഇത്തരം തെറ്റായ നയങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ഈ ആരോപണങ്ങള്‍ […]