newsroom@amcainnews.com

ഉയർന്ന ഇന്ധന-വൈദ്യുതി നിരക്കുകൾ: ‘എനർജി റിബേറ്റ്’ പദ്ധതിയുമായി ആൽബർട്ട സർക്കാർ

വർധിച്ചു വരുന്ന ജീവിതച്ചെലവും ഇന്ധന-വൈദ്യുതി നിരക്കുകളും കാരണം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമായി ആൽബർട്ട സർക്കാർ. വീടുകളിലെ വൈദ്യുതി, ഗ്യാസ് ബില്ലുകളിൽ ഇളവ് നൽകുന്ന ‘എനർജി റിബേറ്റ്’ പദ്ധതി പ്രഖ്യാപിച്ചു. ജൂലൈ മാസം മുതൽ ഈ ആനുകൂല്യം ലഭിക്കും. പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ പ്രത്യേകമായി അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഉപയോക്താക്കളുടെ ബില്ലുകളിൽ റിബേറ്റ് ലഭിക്കും. ഓരോ കുടുംബത്തിൻ്റെയും ഇന്ധന ഉപയോഗവും നിരക്കുകളും കണക്കാക്കിയാകും ധനസഹായം നിശ്ചയിക്കുക.

ഉയർന്ന ജീവിതച്ചെലവ് നേരിടാൻ ‘എനർജി റിബേറ്റ്’ പദ്ധതി സഹായകമാകുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചു. ഊർജ്ജ മേഖലയിലെ ഉയർന്ന നിരക്കുകളിൽ നിന്നും ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി താൽക്കാലികമായി നടപ്പിലാക്കുന്നതെന്ന് ഊർജ്ജ മന്ത്രി ബ്രയാൻ ജീൻ വ്യക്തമാക്കി. അതേസമയം, ഇതൊരു താൽക്കാലിക പരിഹാരം മാത്രമാണെന്നും സാധാരണ ജനങ്ങൾക്ക് കൂടുതൽ സ്ഥിരതയുള്ള ആശ്വാസ പദ്ധതികൾ വേണമെന്നും പ്രതിപക്ഷ നേതാക്കളും സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെട്ടു.

You might also like
Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

Top Picks for You
Top Picks for You