newsroom@amcainnews.com

ഉയർന്ന ഇന്ധന-വൈദ്യുതി നിരക്കുകൾ: ‘എനർജി റിബേറ്റ്’ പദ്ധതിയുമായി ആൽബർട്ട സർക്കാർ

വർധിച്ചു വരുന്ന ജീവിതച്ചെലവും ഇന്ധന-വൈദ്യുതി നിരക്കുകളും കാരണം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമായി ആൽബർട്ട സർക്കാർ. വീടുകളിലെ വൈദ്യുതി, ഗ്യാസ് ബില്ലുകളിൽ ഇളവ് നൽകുന്ന ‘എനർജി റിബേറ്റ്’ പദ്ധതി പ്രഖ്യാപിച്ചു. ജൂലൈ മാസം മുതൽ ഈ ആനുകൂല്യം ലഭിക്കും. പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ പ്രത്യേകമായി അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഉപയോക്താക്കളുടെ ബില്ലുകളിൽ റിബേറ്റ് ലഭിക്കും. ഓരോ കുടുംബത്തിൻ്റെയും ഇന്ധന ഉപയോഗവും നിരക്കുകളും കണക്കാക്കിയാകും ധനസഹായം നിശ്ചയിക്കുക. ഉയർന്ന ജീവിതച്ചെലവ് നേരിടാൻ ‘എനർജി റിബേറ്റ്’ പദ്ധതി സഹായകമാകുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചു. […]

ഹെപ്പറ്റൈറ്റിസ് എ അണുബാധ: മാനിറ്റോബയിലേക്ക് യാത്ര വിലക്കുമായി യു എസ്

ഹെപ്പറ്റൈറ്റിസ് എ അണുബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കാനഡയിലെ മാനിറ്റോബയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎസ്. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലധികം പുതിയ കേസുകൾ മാനിറ്റോബയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ 2025 ഏപ്രിൽ മുതൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 780 കടന്നു. പ്രവിശ്യാ തലസ്ഥാനമായ വിന്നിപെഗ് പോലുള്ള നഗരങ്ങളിലെ ഭവനരഹിതർ, അഭയകേന്ദ്രങ്ങളിൽ കഴിയുന്നവർ, ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന വടക്കൻ ഗോത്രവർഗ്ഗ മേഖലകൾ എന്നിവടങ്ങളിലാണ് രോഗവ്യാപനം അതിരൂക്ഷമായിരിക്കുന്നത്. രോഗബാധയെത്തുടർന്ന് ഇതുവരെ 165 പേരെ ആശുപത്രിയിലും എട്ട് […]

വേനൽക്കാലം ആഘോഷമാക്കാം: എഡ്മിന്‍റൻ – ജാസ്പർ പുതിയ ബസ് സർവീസ് ഇന്ന് മുതൽ

ഈ വേനൽക്കാലത്ത് എഡ്മിന്‍റൻ നിവാസികൾക്ക് ജാസ്പറിലേക്ക് എത്താൻ പുതിയൊരു ബസ് സർവീസ് കൂടി ഒരുക്കി ഫ്ലിക്സ്ബസ്. ഈ വ്യാഴാഴ്ച സർവീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. എഡ്മിന്‍റൻ സൗത്ത്ഗേറ്റ് ട്രാൻസിറ്റ് സെന്‍ററിൽ നിന്നും വ്യാഴാഴ്ചയും തിരിച്ച് ജാസ്പർ അവന്യൂവിൽ നിന്നും തിങ്കളാഴ്ചയുമായിരിക്കും സർവീസ് നടത്തുക. ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് നിരക്ക് നിലവിൽ 60 ഡോളറാണ് (വൺവേ).

ക്യാൻസർ സാധ്യത: യു എസിൽ വിഷാദരോഗ മരുന്നുകൾ തിരിച്ചുവിളിച്ചു

അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കുന്ന ‘ഡ്യുലോക്സെറ്റിൻ’ (Duloxetine) എന്ന വിഷാദരോഗ മരുന്ന് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. മരുന്നിൽ ക്യാൻസറിന് കാരണമായേക്കാവുന്ന ‘എൻ-നൈട്രോസോ-ഡ്യുലോക്സെറ്റിൻ’ (N-nitroso-duloxetine) എന്ന രാസവസ്തുവിന്‍റെ അളവ് അനുവദനീയമായതിലും കൂടുതലായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘തോവ’ ഉത്പാദിപ്പിച്ച 3,70,000-ത്തോളം ബോട്ടിലാണ് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്. ‘സിംബാൽറ്റ’ (Cymbalta) എന്ന ബ്രാൻഡിലുള്ള ഈ മരുന്ന് വിഷാദം, ഉത്കണ്ഠ, വിട്ടുമാറാത്ത ശരീരവേദന എന്നിവയ്ക്കാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. നിലവിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് […]

ന്യൂയോർക്ക് കേരളാ സമാജം ഫാമിലി പിക്നിക് ജൂൺ 20 ശനിയാഴ്ച

മലയാളികളുടെ അമേരിക്കയിലെ ഏറ്റവും ആദ്യ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ഫാമിലി പിക്നിക് സംഘടിപ്പിക്കുന്നു. ജൂൺ 20 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഈസ്റ്റ് മെഡോയിലുള്ള ഏയ്‌സൺ ഹോവർ പാർക്കിലെ മൂന്നാം നമ്പർ ഫീൽഡിൽ സമാജം അംഗങ്ങൾ ഒത്തുചേരും. പിക്നിക്കിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയതായി സമാജം പ്രസിഡൻ്റ് ഹേമചന്ദ്രൻ, ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് കെ. ജോസഫ്, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെയാർക്കേ എന്നിവർ അറിയിച്ചു. […]

CUSMA കരാർ റദ്ദാക്കും: ജി7 ഉച്ചകോടിക്കിടെ ഭീഷണിയുമായി ട്രംപ്

കാനഡയും മെക്സിക്കോയുമായുള്ള വ്യാപാരക്കരാർ റദ്ദാക്കുമെന്ന് ഭീഷണിയുയർത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. വടക്കേ അമേരിക്കൻ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണായകമായ കാനഡ-യുഎസ്-മെക്സിക്കോ കരാറിൽ (CUSMA) തനിക്ക് താല്പര്യമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിന്‍റെ ഭീഷണി കാനഡയിലും മെക്സിക്കോയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലവിലെ വ്യവസ്ഥകൾ പ്രകാരം 2026 ജൂലൈ ഒന്നിനകം കരാർ പുതുക്കേണ്ടതുണ്ട്. എന്നാൽ ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള സൂചനകൾ പ്രകാരം അമേരിക്ക ഈ […]

ലോകകപ്പ്: വിജയം തേടി കാനഡ ഇന്ന് ഖത്തറിനെതിരെ

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ നിർണ്ണായക മത്സരത്തിൽ ഇന്ന് ആതിഥേയരായ കാനഡ ഖത്തറിനെ നേരിടും. വാൻകൂവറിൽ നടക്കുന്ന മത്സരത്തിൽ കാനഡ ടീം ക്യാപ്റ്റൻ അൽഫോൻസോ ഡേവിസ് കളിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് മാസത്തിൽ ബയേൺ മ്യൂണിക്കിനായി ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ പരുക്കേറ്റ ശേഷം താരം ഇതാദ്യമായാണ് കളിക്കളത്തിലിറങ്ങുന്നത്. ഗ്രൂപ്പിലെ നാല് ടീമുകൾക്കും നിലവിൽ ഓരോ പോയിൻ്റ് വീതമുള്ളതിനാൽ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണ്ണായകമാണ്. ടൊറൻ്റോയിൽ നടന്ന ആദ്യ മത്സരത്തിൽ ബോസ്നിയ-ഹെർസഗോവിനയുമായുള്ള മത്സരത്തിൽ കാനഡ 1-1 എന്ന സ്കോറിന് […]

കാലാവസ്ഥ വ്യതിയാനം: കാനഡയിൽ ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയരുന്നു

കാനഡയിൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ വർദ്ധിച്ചതോടെ ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ രാജ്യത്തെ ഭവന ഇൻഷുറൻസ് തുകയിൽ 45 ശതമാനത്തിൻ്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം നിരക്കിൽ 23.9% വർധനയും ഉണ്ടായി. 2024-ൽ മാത്രം പ്രകൃതിദുരന്തങ്ങൾ മൂലമുള്ള ഇൻഷുറൻസ് ക്ലെയിമുകൾ 8.6 ബില്യൺ ഡോളറിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. വെറും മുപ്പത് ദിവസത്തിനുള്ളിൽ നാല് വൻ പ്രകൃതിദുരന്തങ്ങളാണ് 2024-ൻ്റെ മൂന്നാം പാദത്തിൽ കാനഡയിലുടനീളം […]

കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്കിൽ വൻ വർധന: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കാനഡയിൽ ജനിച്ചവരിൽ വീട് സ്വന്തമാക്കുന്നവരെ അപേക്ഷിച്ച് കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്ക് കുത്തനെ വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. ഒൻ്റാരിയോയിൽ അഞ്ച് വർഷമായി താമസിക്കുന്ന പുതിയ കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്ക് 2018-ൽ 35.7 ശതമാനമായിരുന്നത് 2021-ൽ 40.2 ശതമാനമായി ഉയർന്നു. ഇതേ കാലയളവിൽ കാനഡയിൽ ജനിച്ചവരുടെ നിരക്ക് 50.7 ശതമാനത്തിൽ നിന്ന് 47.8 ശതമാനമായി താഴ്ന്നു. ദക്ഷിണേഷ്യ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട തുടങ്ങിയ പ്രവിശ്യകളിൽ വീട് […]

ലോകത്തെ ഏറ്റവും ചെലവേറിയ ഭവനവിപണിയായി കാനഡ: റിപ്പോർട്ട്

ലോകത്തെ ഏറ്റവും ചെലവേറിയതും സാധാരണക്കാർക്ക് താങ്ങാനാകാത്തതുമായ ഭവന വിപണികളിലൊന്നായി കാനഡ മാറിയതായി പഠന റിപ്പോർട്ട്. എട്ട് പ്രമുഖ രാജ്യങ്ങളിലെ 96 പ്രധാന നഗരങ്ങളിലെ ഭവന വിപണികളെക്കുറിച്ച് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡെമോഗ്രാഫിയ ഇൻ്റർനാഷണൽ ഹൗസിങ് അഫോർഡബിലിറ്റി റിപ്പോർട്ട് തയ്യാറാക്കിയത്. കനേഡിയൻ ജനതയുടെ വരുമാനവും വീടുകളുടെ വിലയും തമ്മിലുള്ള അന്തരമാണ് ഇതിന് പ്രധാന കാരണം. കാനഡയിലെ ആറ് പ്രധാന നഗരങ്ങളിൽ നാലും സാധാരണക്കാർക്ക് വീട് വാങ്ങാൻ ഒട്ടും അനുയോജ്യമല്ലാത്ത വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കാനഡയിലെ എഡ്മൻ്റൻ നഗരം ആഗോളതലത്തിൽ […]