newsroom@amcainnews.com

കൂകിപ്പായാൻ സിടിഎ ഹോളിഡേ ട്രെയിന്‍: ആദ്യ സര്‍വീസ് 27 മുതല്‍

ഷിക്കാഗോ : ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഷിക്കാഗോ ട്രാന്‍സിറ്റ് അതോറിറ്റിയുടെ (CTA) ഹോളിഡേ ട്രെയിന്‍ നവംബര്‍ 27 വെള്ളിയാഴ്ച സര്‍വീസ് ആരംഭിക്കും. ഷിക്കാഗോ സമയം വൈകിട്ട് മൂന്നിന് ഓറഞ്ച് ലൈനിലെ മിഡ്‌വേ സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ആദ്യ ട്രെയിന്‍ ഡൗണ്‍ടൗണ്‍ ലൂപ്പ് വഴി ഗ്രീന്‍ലൈനിലെ ഹാര്‍ലം/ലേക്ക് സ്റ്റേഷനിലെത്തും.

ആദ്യ ദിവസം ഹാര്‍ലം/ലേക്കില്‍നിന്ന് വൈകിട്ട് 4.11-ന് കോട്ടേജ് ഗ്രോവിലേക്കും അവിടെ നിന്ന് 5.17-ന് ലൂപ്പ് വഴി മിഡ്‌വേയിലേക്കും സര്‍വീസുണ്ടാകും. ഡിസംബര്‍ 22 വരെ വിവിധ ദിവസങ്ങളിലായി ഷിക്കാഗോയിലെ എട്ട് CTA റെയില്‍ ലൈനുകളിലും ഹോളിഡേ ട്രെയിന്‍ സർവീസ് നടത്തും. അതത് റൂട്ടിലെ പതിവ് സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും. സാധാരണ CTA യാത്രാ നിരക്ക് ബാധകമായിരിക്കും.

വെളിച്ചങ്ങളാല്‍ അലങ്കരിച്ച ട്രെയിനിലെ തുറന്ന കോച്ചില്‍ സാന്താക്ലോസും ഉണ്ടാകും. നവംബര്‍ 28 ശനിയാഴ്ച ഹാര്‍ലം/ലേക്ക്, ആഷ്ലാന്‍ഡ്/63-ാം സ്ട്രീറ്റ്, കോട്ടേജ് ഗ്രോവ് സ്റ്റേഷനുകളില്‍ സാന്തയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ അവസരമുണ്ടാകും. സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്ന സമയം CTA ട്രെയിന്‍ ട്രാക്കർ വഴി അറിയാം.

You might also like
Bains faces serious challenge rebuilding Ontario's Liberal party, insiders say

ഒന്റാറിയോ ലിബറൽ പാർട്ടിയെ പുനർനിർമ്മിക്കുന്നതിൽ ബെയ്ൻസ് കടുത്ത വെല്ലുവിളി നേരിടുന്നതായി പാർട്ടി വൃത്തങ്ങൾ

Country-made gun found usable; concern over shooting near school premises

നാടൻതോക്ക് ഉപയോഗയോഗ്യമെന്ന് കണ്ടെത്തൽ; സ്കൂൾ പരിസരത്തുണ്ടായ വെടിവയ്പ്പിൽ ആശങ്ക

Judge Strikes Down Four-Year Limit, International Students Keep “Duration of Status”

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള നാല് വർഷത്തെ സമയപരിധി ജഡ്ജി റദ്ദാക്കി; ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ തുടരും

പ്രതീക്ഷയേകി ആൽബർട്ടയിലെ ഭവനവിപണി: വീടുകളുടെ വിലയും വിൽപ്പനയും വർധിക്കുമെന്ന് പ്രവചനം

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ക്ഷാമം; ഷിക്കാഗോ വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റോപ്പ്

Building a stronger Canada through a well-managed, predictable immigration system

സുസ്ഥിര കുടിയേറ്റ നയത്തിലൂടെ കരുത്തുറ്റ കാനഡ കെട്ടിപ്പടുക്കാൻ സർക്കാർ

Top Picks for You
Top Picks for You