എഡ്മിന്‍റനിൽ ഇന്ത്യൻ വംശജന്‍റെ കൊലപാതകം: പ്രതി അറസ്റ്റിൽ

ആൽബർട്ട തലസ്ഥാനമായ എഡ്മിന്‍റനിൽ ഇന്ത്യൻ വംശജനായ ലിക്വർ ഷോപ്പ് ഉടമ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ക്രോംഡേലിൽ ‘കണക്ട് ലിക്വർ’ എന്ന സ്ഥാപനം നടത്തിയിരുന്ന സുഖ്ജിത് “സണ്ണി”രൺധാവ (48) കൊല്ലപ്പെട്ട കേസിൽ നിക്കോളാസ് ബട്ട്‌ലർ-ചോവസ് (22) എന്ന യുവാവാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ 112-ാം അവന്യൂവിന് സമീപം ഗുരുതമായി പരുക്കേറ്റ നിലയിൽ സുഖ്ജിത് രൺധാവയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. തുടർന്ന് […]
ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു

ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു. 68 വയസ്സായിരുന്നു. അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അർജൻ്റീനൻ സമയം രാത്രി പത്ത് മണിക്ക് റൊസാരിയോയിലെ ക്ലിനിക്കിലായിരുന്നു അന്ത്യമെന്ന് അർജൻ്റീന മാധ്യമമായ ‘ഇൻഫോബേ’ റിപ്പോർട്ട് ചെയ്തു. ലോകകപ്പിനു ശേഷം പിതാവിനെ കാണാൻ പോകുന്നതിനു വേണ്ടി യുഎസിലെ മേജർ ലീഗ് സോക്കർ മത്സരങ്ങളിൽ നിന്ന് മെസ്സി വിട്ടുനിന്നിരുന്നു. ഹോർഹെ മെസ്സിയുടെ മരണവുമായി ബന്ധപ്പെട്ട് മെസ്സിയും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ട്രാൻസ്പോർട്ട് കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 300 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി സ്ഥിരതാമസത്തിന് (ITA) അപേക്ഷിക്കാൻ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഐആർസിസി-യുടെ ഏറ്റവും പുതിയ ട്രാൻസ്പോർട്ടേഷൻ കാറ്റഗറിയിൽ നിന്നുള്ള 300 അപേക്ഷകർക്കാണ് ഓഗസ്റ്റ് 7-ന് നടന്ന നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ ലഭിച്ചത്. 470 CRS സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. ട്രാൻസ്പോർട്ടേഷൻ കാറ്റഗറിയിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് എന്ന പ്രത്യേകതയും ഈ നറുക്കെടുപ്പിനുണ്ട്. ഇതോടെ, IRCC 2026 ൽ 46 […]
ഐസിഇസിഎച്ച് ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് : ജോര്‍ജ് മാത്യു- ജോജി ജോര്‍ജ് സഖ്യം ജേതാക്കള്‍

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റണ്‍ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റിൽ ജോര്‍ജ് മാത്യു- ജോജി ജോര്‍ജ് സഖ്യം ജേതാക്കളായി. ഓഗസ്റ്റ് 1-ന് സ്റ്റാഫോര്‍ഡിലുള്ള ഹ്യൂസ്റ്റണ്‍ ബാഡ്മിന്‍റണ്‍ സെന്‍ററില്‍ നടന്ന ടൂര്‍ണമെൻ്റിൽ മെന്‍സ് ഓപ്പണ്‍, വിമന്‍സ് ഓപ്പണ്‍, 50 വയസും അതില്‍ കൂടുതലുമുള്ള സീനിയേഴ്‌സ് (50+) ഡബിള്‍സ് വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു. ഹ്യൂസ്റ്റണിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് 16 ടീമുകൾ ടൂര്‍ണമെൻ്റില്‍ പങ്കെടുത്തു. വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. […]
ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഓണാഘോഷം ഓഗസ്റ്റ് 23ന്

സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായി പുതുപുത്തന്‍ ഹ്യുസ്റ്റോണം വരവായി. ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്‍റെ ഓണാഘോഷം “ഹ്യുസ്റ്റോണം പൊന്നോണം” ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 10 മുതൽ ഹ്യൂസ്റ്റണ്‍ റോസന്‍ബെര്‍ഗ് എപിക് സെന്‍ററില്‍ നടക്കും. ഓണസദ്യയുടെ മുഖ്യ ആകര്‍ഷണമായി പ്രശസ്ത പാചക വിദഗ്ധന്‍ തൃശൂര്‍ അംബി സ്വാമി സദ്യയൊരുക്കുമെന്ന് പ്രസിഡൻ്റ് ഡോ. രാംദാസ് അറിയിച്ചു. ഹ്യുസ്റ്റോണത്തിന് മാറ്റുകൂട്ടാൻ കേരളത്തിലെ എല്ലാ തനതു കലാരൂപങ്ങളും കലാപരിപാടികളും അവതരിപ്പിക്കും. തെയ്യം, തിരുവാതിര, പുലിക്കളി, ചെണ്ടമേളം, കുച്ചിപ്പുടി, ഒപ്പന എന്നിവ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന […]
2027 ഏകദിന ലോകകപ്പ്: രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇന്ത്യൻ ടീമിന് വലിയ കരുത്താകും; പിന്തുണയുമായി ശിഖർ ധവാൻ

ന്യൂഡൽഹി: 2027 ഏകദിന ലോകകപ്പിൽ മുൻ സഹതാരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇന്ത്യൻ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കുമെന്ന് പിന്തുണച്ച് മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. പ്രായം ചൂണ്ടിക്കാട്ടി ഇരുവർക്കുമെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, ഇരുവരുടെയും സാന്നിധ്യം ടീമിന് വലിയ കരുത്ത് പകരുമെന്നും ലോകകപ്പ് കിരീടം നേടാൻ ഇന്ത്യയെ സഹായിക്കുമെന്നും ധവാൻ അഭിപ്രായപ്പെട്ടു. നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രോഹിതും കോഹ്‌ലിയും അടുത്തിടെ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരമ്പരയിൽ […]
യൂറോപ്പിലെ വമ്പൻ ടെക് കമ്പനിയായ SAP-യിൽ നിയമനങ്ങളും യാത്രകളും തടഞ്ഞു; എഐ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം

യൂറോപ്പിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ കമ്പനിയായ SAP തങ്ങളുടെ യാത്രകൾക്കും പുതിയ ജീവനക്കാരുടെ നിയമനങ്ങൾക്കും ഏതാണ്ട് പൂർണ്ണമായി വിലക്കേർപ്പെടുത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. “നമ്മുടെ ചെലവുകളിൽ കൃത്യമായ അച്ചടക്കം പാലിക്കേണ്ടതുണ്ട്” എന്ന് കമ്പനി ജീവനക്കാരെ അറിയിച്ചു. ‘404 മീഡിയ’ കൈവശപ്പെടുത്തിയ കമ്പനിയുടെ ആഭ്യന്തര ഇമെയിൽ അനുസരിച്ച്, എഐ (AI) സംബന്ധമായ നിയമനങ്ങൾ, ഉപഭോക്താക്കളെ നേരിട്ട് സന്ദർശിക്കുന്നതിനുള്ള യാത്രകൾ, എഐ വികസനവുമായോ പ്രധാനപ്പെട്ട എഐ പരിശീലനങ്ങളുമായോ ബന്ധപ്പെട്ട […]
ലോസ് ഏഞ്ചലസ് കൗണ്ടിയിൽ പടർന്നുപിടിച്ച് റിഡ്ജ് ഫയർ: ഐ-5 ഫ്രീവേ അടച്ചു, ജനങ്ങളോട് ഒഴിയാൻ ഉത്തരവ്

ലോസ് ഏഞ്ചലസ്: നോർത്തേൺ ലോസ് ഏഞ്ചലസ് കൗണ്ടിയിൽ അതിവേഗം പടർന്നുപിടിച്ച കാട്ടുതീയെ തുടർന്ന് പ്രധാന പാതയായ ഇന്റർസ്റ്റേറ്റ് 5 താൽക്കാലികമായി അടയ്ക്കുകയും പ്രദേശവാസികൾക്ക് അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ഗോർമാന് (Gorman) സമീപമാണ് ‘റിഡ്ജ് ഫയർ’ (Ridge Fire) എന്ന പേരിട്ടിരിക്കുന്ന കാട്ടുതീ ആദ്യം റിപ്പോർട്ട് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ ഫ്രീവേ മുറിച്ചുകടന്ന തീ 1,100 ഏക്കറോളം പ്രദേശത്തേക്ക് പടർന്നുപിടിച്ചു. സാഹചര്യം രൂക്ഷമായതോടെ ‘Zone GOR-HUNGRYVALLEY-A’ പ്രദേശം ഉടനടി ഒഴിപ്പിക്കാൻ അധികൃതർ […]
AI ഏജന്റുകളുടെ അപ്രതീക്ഷിത പെരുമാറ്റം: സൈബർ സുരക്ഷയിൽ പുതിയ ആശങ്കകൾ ഉയരുന്നു

ഓപ്പൺ എഐ (OpenAI), ആന്ത്രോപിക് (Anthropic), മെറ്റ (Meta), യുകെ എഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് (AISI) എന്നിവ ഉൾപ്പെട്ട പുതിയ സുരക്ഷാ വിലയിരുത്തലുകളിൽ സ്വയംഭരണ ശേഷിയുള്ള എഐ സിസ്റ്റങ്ങളിൽ നിന്ന് അപ്രതീക്ഷിതവും അനുമതിയില്ലാത്തതുമായ പെരുമാറ്റങ്ങൾ പ്രകടമായത് എഐ ഏജന്റുകളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നു. ഫ്രണ്ടിയർ എഐ മോഡലുകളുടെ സുരക്ഷ പരിശോധിക്കുന്ന യുകെ ഏജൻസിയായ എഐഎസ്ഐ (AISI), ഓപ്പൺ എഐയുടെ ജിപിടി-5.6-സോൾ (GPT-5.6-Sol), ആന്ത്രോപിക്കിന്റെ മിത്തോസ് 5 (Mythos 5) എന്നിവ പ്രവർത്തിപ്പിക്കുന്ന എഐ ഏജന്റുകൾ സാധാരണ […]
പാകിസ്താൻ-തുർക്കി-സൗദി പ്രതിരോധ സഖ്യവും ഇന്ത്യ നേരിടുന്ന തന്ത്രപരമായ വെല്ലുവിളികളും

ദക്ഷിണേഷ്യൻ, പശ്ചിമേഷ്യൻ, യൂറേഷ്യൻ മേഖലകളിലെ സുരക്ഷാ സമവാക്യങ്ങളെ പൂർണ്ണമായി മാറ്റിമറിക്കുന്ന രീതിയിലാണ് പാകിസ്താൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ചേർന്ന് പുതിയൊരു സൈനിക സഖ്യത്തിന് രൂപം നൽകിയിരിക്കുന്നത്. 2025 സെപ്റ്റംബറിൽ റിയാദിൽ വെച്ച് പാകിസ്താനും സൗദിയും ഒപ്പുവെച്ച ചരിത്രപരമായ പ്രതിരോധ കരാറാണ് ഈ ബന്ധത്തിന് അടിത്തറയിട്ടത്. തുടർന്ന് 2026 ഓഗസ്റ്റിൽ നടന്ന ഉച്ചകോടിയിലൂടെ തുർക്കിയെക്കൂടി ഉൾപ്പെടുത്തി ഇതൊരു ത്രിരാഷ്ട്ര അച്ചുതണ്ടായി വികസിപ്പിക്കുകയായിരുന്നു. പരസ്പര സുരക്ഷയും പ്രതിരോധവും ഉറപ്പാക്കുന്ന ഈ കരാർ, ഒരു അംഗരാജ്യത്തിനു നേരെയുണ്ടാകുന്ന ആക്രമണത്തെ […]
