newsroom@amcainnews.com

16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം നടന്നു; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്‌തു; പകുതിയോളം പേർ പുതുമുഖങ്ങൾ

പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന് ആരംഭിച്ചു. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നു. പ്രോടേം സ്പീക്കറായ ജി. സുധാകരൻ മുൻപാകെയാണ് എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 9-ന് പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. നാളെയാണ് പുതിയ സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ( kerala assembly mla’s swearing-in ceremony today)

കഴിഞ്ഞ ദിവസമാണ് പ്രോ ടേം സ്പീക്കറായി ജി സുധാകരന്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് എല്ലാ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്തു. എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. 140 അംഗ സഭയില്‍ 70 അംഗങ്ങളും പുതുമുഖങ്ങളായിരുന്നു എന്നതാണ് ഇത്തവണത്തെ വലിയ പ്രത്യേകത. പി. കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു ഈ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ച് എംഎല്‍എ ആയിട്ടുള്ളത്. എംഎല്‍എയായി ഇത് കുഞ്ഞാലിക്കുട്ടിയുടെ ഒന്‍പതാം വരവായിരുന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ എംഎല്‍എയായി എട്ടാം തവണയാണ് നിയമസഭയിലെത്തിയത്.

ഇത്തവണത്തെ സഭയില്‍ 13 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരുന്നു പ്രാതിനിധ്യമുണ്ടായിരുന്നത്. പ്രധാനപ്പെട്ട മൂന്ന് മുന്നണികള്‍ക്കും പ്രാതിനിധ്യമുണ്ടായിരുന്നു. ഇതാദ്യമായി ബിജെപിക്ക് മൂന്ന് അംഗങ്ങളാണ് നിയമസഭയിലുണ്ടായിരുന്നത്. കോണ്‍ഗ്രസിന് 63 അംഗങ്ങളും മുസ്ലീം ലീഗിന് 22 അംഗങ്ങളും കേരള കോണ്‍ഗ്രസിന് 7 അംഗങ്ങളും ആര്‍എസ്പിക്ക് മൂന്ന് അംഗങ്ങളുമാണുണ്ടായിരുന്നത്. സിപിഐഎമ്മിന് 26 അംഗങ്ങളും സിപിഐക്ക് എട്ട് അംഗങ്ങളുമാണുണ്ടായിരുന്നത്.

You might also like

ആൽബർട്ട റഫറണ്ടം: മൂവായിരത്തിലധികം തപാൽ വോട്ടുകൾ അസാധു

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

US Senator John Kennedy hints at a 2028 presidential bid and sharply criticizes Trump

2028-ൽ പ്രസിഡന്റ്ലേക്ക് മത്സരിച്ചേക്കുമെന്ന് യു.എസ് സെനറ്റർ ജോൺ കെന്നഡി; ട്രംപിനെതിരെയും രൂക്ഷ വിമർശനം

Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

A unique pond inauguration; the event went viral on social media as public representatives fell into the water

വ്യത്യസ്തമായൊരു കുളം ഉദ്ഘാടനം; ജനപ്രതിനിധികൾ വെള്ളത്തിലേക്ക് വീണതോടെ ചടങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി

Top Picks for You
Top Picks for You