newsroom@amcainnews.com

കാനഡയിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യുകയാണോ? വിചിത്രമായ ഈ നികുതിയിളവുകൾ നിങ്ങൾക്കും ലഭിച്ചേക്കാം

ഒട്ടാവ: കാനഡയിൽ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അടുത്തിരിക്കെ, നികുതിയിളവിനായി ക്ലെയിം ചെയ്യാവുന്ന വിചിത്രവും എന്നാൽ നിയമപരവുമായ കാര്യങ്ങളെക്കുറിച്ച് സാമ്പത്തിക വിദഗ്ധനായ ക്രിസ്റ്റഫർ ല്യൂ പങ്കുവെച്ച വിവരങ്ങൾ ശ്രദ്ധേയമാകുന്നു. പല കനേഡിയൻ പൗരന്മാരും ഇത്തരം ആനുകൂല്യങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണെന്ന് അദ്ദേഹം സിടിവി ന്യൂസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാനഡ റവന്യൂ ഏജൻസിയുടെ നിയമങ്ങൾ പ്രകാരം നികുതിയിളവ് ലഭിക്കാവുന്ന ചില വിചിത്രമായ ചിലവുകൾ താഴെ പറയുന്നവയാണ്:

ഗ്ലൂട്ടൻ ഫ്രീ ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുന്നവർക്ക് അവയുടെ അധിക ചിലവ് മെഡിക്കൽ എക്സ്പെൻസ് ആയി ക്ലെയിം ചെയ്യാം. ഉദാഹരണത്തിന്, സാധാരണ ബ്രഡിനേക്കാൾ കൂടുതൽ പണം ഗ്ലൂട്ടൻ ഫ്രീ ബ്രഡിന് നൽകേണ്ടി വരുന്നുണ്ടെങ്കിൽ ആ വ്യത്യാസം ടാക്സ് കുറയ്ക്കാൻ ഉപയോഗിക്കാം. എന്നാൽ ഇതിന് ഡോക്ടറുടെ സാക്ഷ്യപത്രവും കൃത്യമായ ബില്ലുകളും ആവശ്യമാണ്. അതുപോലെ, കാഴ്ചശക്തിയില്ലാത്തവരോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരോ ഉപയോഗിക്കുന്ന പരിശീലനം ലഭിച്ച സർവീസ് നായകളുടെ ഭക്ഷണച്ചെലവ്, ചികിത്സാ ചിലവ് എന്നിവയും നികുതിയിളവിനായി സമർപ്പിക്കാം. സാധാരണ വളർത്തുമൃഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

രോഗം മൂലമോ അപകടം മൂലമോ മുടി കൊഴിഞ്ഞുപോയവർ ഉപയോഗിക്കുന്ന വിഗ്ഗുകൾ വാങ്ങുന്ന ചിലവും മെഡിക്കൽ എക്സ്പെൻസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാണ്. കൂടാതെ, സ്വയം തൊഴിൽ ചെയ്യുന്നവർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും തങ്ങളുടെ ജോലിയുമായി നേരിട്ട് ബന്ധമുള്ള മേക്കപ്പ് സാധനങ്ങൾ, മ്യൂസിക് സബ്സ്ക്രിപ്ഷനുകൾ എന്നിവയും ക്ലെയിം ചെയ്യാം. ബിസിനസ് സംബന്ധമായ ഉപദേശങ്ങൾക്കായി ഒരു ആത്മീയ ഉപദേശകനെയോ സൈക്കിക്കിനെയോ സമീപിക്കുകയാണെങ്കിൽ അതിന്റെ ഫീസും പ്രൊഫഷണൽ സർവീസ് ഫീ ആയി കാണിക്കാമെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം.

ഏപ്രിൽ 30-നാണ് കാനഡയിൽ ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. ഇത്തരം ക്ലെയിമുകൾ നടത്തുമ്പോൾ കൃത്യമായ രേഖകളും ബില്ലുകളും കയ്യിൽ കരുതേണ്ടത് അനിവാര്യമാണെന്ന് ക്രിസ്റ്റഫർ ല്യൂ ഓർമ്മിപ്പിക്കുന്നു. ശരിയായ ഡോക്യുമെന്റേഷൻ ഇല്ലാതെ ഇത്തരം വിചിത്രമായ ക്ലെയിമുകൾ നടത്തുന്നത് ഓഡിറ്റിംഗിന് (CRA Audit) കാരണമായേക്കാം.

You might also like

പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ നീക്കം: ഇല്ലിനോയിയിലെ 11 കൗണ്ടികളില്‍ നാളെ ജനഹിതപരിശോധന

തെക്കൻ ഒൻ്റാരിയോയിൽ വാഹനാപകടം: നാലുപേർ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

‘എയർ ക്രീബെക്’ എയർലൈനിൽ സൈബർ ആക്രമണം: വ്യക്തിഗത വിവരങ്ങൾ ചോർന്നതായി സൂചന

മലയാളികൾക്ക് പ്രതീക്ഷയായി ബ്രിട്ടനിലെ കുടിയേറ്റ നിയമ പരിഷ്കരണം: നഴ്സുമാർക്കും കെയർ വർക്കർമാർക്കും ഇളവ്

Friend reacts to Learjet co-pilot Nathalia Filgueiras’ haunting last words before deadly crash

മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ലിയർജെറ്റ് സഹ-പൈലറ്റ് നതാലിയ ഫിൽഗ്വേരാസ് പറഞ്ഞ വിറങ്ങലിപ്പിക്കുന്ന അവസാന വാക്കുകളെക്കുറിച്ച് സുഹൃത്ത്

Arshdeep Singh scripts history, joins Javagal Srinath and Mohammed Shami in elite list as India bowl out New Zealand for 185

ന്യൂസിലൻഡിനെ 185 റൺസിന് പുറത്താക്കി ഇന്ത്യ; ജവഗൽ ശ്രീനാഥിനും ഷമിക്കുമൊപ്പം അപൂർവ്വ പട്ടികയിൽ ഇടംപിടിച്ച് അർഷ്ദീപ് സിംഗ്

Top Picks for You
Top Picks for You