newsroom@amcainnews.com

രാജ്യാന്തര വിദ്യാർത്ഥി പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഫെഡറൽ സർക്കാർ തീരുമാനം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സസ്‌കാച്വാൻ സർവ്വകലാശാലകൾ

റെജൈന: രാജ്യാന്തര വിദ്യാർത്ഥി പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഫെഡറൽ സർക്കാർ തീരുമാനത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സസ്‌കാച്വാൻ സർവ്വകലാശാലകൾ. രാജ്യാന്തര വിദ്യാർത്ഥി എന്റോൾമെന്റ് കുറഞ്ഞതായി പ്രവിശ്യയിലെ ഏറ്റവും വലിയ രണ്ടു സർവ്വകലാശാലകളായ റെജൈന സർവകലാശാലയും സസ്‌കാച്വാൻ സർവകലാശാലയും റിപ്പോർട്ട് ചെയ്തു.

പുതിയതും തുടരുന്നതുമായ ബിരുദ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എന്റോൾമെന്റ് ഏകദേശം 22% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര വിദ്യാർത്ഥികളുടെ എന്റോൾമെന്റ് കുറയുന്നത് മൂലം ഏകദേശം ഒരു കോടി ഡോളർ വരുമാനം നഷ്ടപ്പെടുമെന്ന് സർവ്വകലാശാലകൾ പ്രവചിക്കുന്നു. രാജ്യാന്തര വിദ്യാർത്ഥി പ്രവേശനം കുറയ്ക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ ഫെഡറൽ, പ്രൊവിൻഷ്യൽ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കും.

You might also like

ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു

ബ്രിട്ടീഷ് കൊളംബിയ പിയർ ലേക്ക് കാട്ടുതീ: നൂറിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു

Canada to invest C$2.7 billion to build rental housing in Toronto

ടൊറന്റോയിൽ വാടക വീടുകൾ നിർമ്മിക്കാൻ ഫെഡറൽ സർക്കാർ 270 കോടി ഡോളർ നിക്ഷേപിക്കും

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 507 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Medicated Chewing Gum from Lablab Beans: Researchers Find New Preventive Path Against Head and Neck Cancer

അമരപ്പയറിൽ തീർത്ത ഔഷധച്ച്യൂയിംഗം: ഹെഡ് ആൻഡ് നെക്ക് കാൻസറിന് പുതിയ പ്രതിരോധ വഴി കണ്ടെത്തി ഗവേഷകർ

തപസ്യ നയാഗ്ര കർക്കിടക വാവ് ബലി ഓഗസ്റ്റ് 12-ന്

Top Picks for You
Top Picks for You