newsroom@amcainnews.com

സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന് ഇകെ നായനാരുടെ എഐ വീഡിയോ; എഐക്കെതിരായ സമീപനത്തിൽ ഇരട്ടത്താപ്പുമായി സിപിഎം

തിരുവനന്തപുരം: എഐക്കെതിരായ സമീപനത്തിൽ ഇരട്ടത്താപ്പുമായി സിപിഎം. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എഐ എന്നാണ് പാർട്ടി കോൺഗ്രസ്സിനായുള്ള രാഷ്ട്രീയപ്രമേയത്തിലെ വിമർശനം. എന്നാൽ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയത് ഇകെ നായനാരുടെ എഐ വീഡിയോ ആണ്.

ഭരണത്തുടർച്ചയെ കുറിച്ച് സംസാരിക്കുന്നത് ഇകെ നായനാരാണ്. എന്തുകൊണ്ട് ഇടതുപക്ഷമെന്നും ഇടതിൻറെ ജനകീയ അടിത്തറ എന്തെന്നും വ്യക്തമാക്കിയാണ് സംസ്ഥാന സമ്മേളന വേദിയിലേക്ക് ഇകെ നായനാർ അണികളെ ക്ഷണിക്കുന്നത്. എഐ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നതിനിടെയാണ് സിപിഎമ്മിൻറെ എഐ നിലപാടും ചർച്ചയാകുന്നത്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നാൽ വ്യക്തി വിവരങ്ങൾ ചോർത്തുന്നതാണെന്നും അത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്നുമാണ് പാർട്ടി കോൺഗ്രസിന് മുന്നോടിയായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്. പറഞ്ഞ് കുടുങ്ങിയും പിന്നീട് തിരുത്തിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഒടുവിൽ പാർട്ടി ലൈനിന് ഒപ്പമെത്തി. ഇതിനിടക്കാണ് സംസ്ഥാന സമ്മേളനത്തിൻറെ പ്രചാരണ വീഡിയോ പ്രചരിച്ചതും ചർച്ചയാകുന്നതും.

https://www.facebook.com/reel/1294311721849594
You might also like
David Eby calls October 24 B.C. election, puts U.S. trade tensions at centre of campaign

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുയാക്കി ഒക്ടോബർ 24-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബി.സി. പ്രീമിയർ ഡേവിഡ് എബി

Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്

Attention Expats: Important information regarding bank strike and remittances

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ബാങ്ക് പണിമുടക്കും പണമയക്കലും സംബന്ധിച്ച പ്രധാന വിവരങ്ങൾ

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

Top Picks for You
Top Picks for You