newsroom@amcainnews.com

ഇന്ത്യയിലേക്ക് എത്തുന്ന വിദേശ യാത്രക്കാർക്ക് ഇനി ഇ-അറൈവൽ കാർഡ് നിർബന്ധം

വിദേശ യാത്രക്കാർക്കായി പേപ്പർ ഫോമിന് പകരം പുതിയ ‘ഇ-അറൈവൽ കാർഡ്’ സംവിധാനം നടപ്പിലാക്കി ഇന്ത്യൻ സർക്കാർ. ഒക്ടോബർ 1 മുതൽ ഡിജിറ്റൽ ഡിസെംബാർക്കേഷൻ (DE) കാർഡ് നിലവിൽ വന്നു. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനുമാണ് ഈ മാറ്റം. ഇതോടെ മറ്റ് പല രാജ്യങ്ങളെയും പോലെ ഇന്ത്യയിലും യാത്രക്കാരുടെ വിവരശേഖരണം പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും.

ഡിജിറ്റൽ ഡിസെംബാർക്കേഷൻ (DE) കാർഡ് എന്നത് എല്ലാ വിദേശ യാത്രക്കാരും (ഇന്ത്യക്കാർ അല്ലാത്തവർ) ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ് പൂരിപ്പിക്കേണ്ട ഒരു ഓൺലൈൻ അറൈവൽ ഫോമാണ്. വിമാനത്തിനുള്ളിൽ അല്ലെങ്കിൽ വിമാനത്താവളത്തിൽ മുമ്പ് പൂരിപ്പിക്കാറുണ്ടായിരുന്ന ഫിസിക്കൽ ഡിസെംബാർക്കേഷൻ ഫോമിന് പകരമാണിത്. OCI കാർഡ് ഉടമകൾ, വിനോദസഞ്ചാരികൾ, ബിസിനസ്സ് സന്ദർശകർ, മെഡിക്കൽ യാത്രക്കാർ എന്നിവരടക്കമുള്ള ഇന്ത്യയിൽ എത്തുന്ന എല്ലാ വിദേശ യാത്രക്കാരും ഈ ഓൺലൈൻ അറൈവൽ ഫോം പൂരിപ്പിക്കണം.

യാത്രക്കാർ ഇന്ത്യയിലേക്ക് വരുന്നതിന് 72 മണിക്കൂറിനുള്ളിൽ ഔദ്യോഗിക വെബ്സൈറ്റ് ആയ indianvisaonline.gov.in/earrival വഴിയോ മൊബൈൽ ആപ്പ് ആയ ഇന്ത്യൻ വീസ സുസ്വാഗതം (Indian Visa Suswagatam) വഴിയോ ഈ ഫോം പൂരിപ്പിക്കണം. പേര്, പാസ്‌പോർട്ട് നമ്പർ, വീസ അല്ലെങ്കിൽ ഇ-വീസ, യാത്രാവിവരങ്ങൾ, ഇന്ത്യയിലെ വിലാസം (ഹോട്ടൽ, ആശുപത്രി അല്ലെങ്കിൽ ഹോസ്റ്റ് വിലാസം) തുടങ്ങിയ വിവരങ്ങളും നൽകണമെന്ന് ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

You might also like

സംഘർഷം ഒഴിയുന്നുവോ? മോദിയെ കാനഡയിലേക്ക് ക്ഷണിച്ച് കാർണി

വിപിവിവി നിക്ഷേപ തട്ടിപ്പ്: അക്കൗണ്ടുകൾ കാലിയാക്കി കോടികൾ കടത്തി; പ്രതികൾക്കായി തിരച്ചിൽ

സൗജന്യ മെഡിക്കൽ ട്രാവൽ ഇൻഷുറൻസ് ഒരുക്കി ഇതിഹാദ് എയർവേസ്

വംശീയ അധിക്ഷേപം: മോൺട്രിയലിൽ പൊലീസുകാർക്ക് സസ്പെൻഷൻ

ആനുകൂല്യ തുക വർധിപ്പിച്ച് CRA: പുതിയ നിരക്കുകൾ ജൂലൈ മുതൽ

സുരക്ഷാ വിവരങ്ങൾ കൈമാറാൻ ഇന്ത്യയും കാനഡയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തേക്ക് ക്ഷണിച്ച് മാർക്ക് കാർണി

Top Picks for You
Top Picks for You