newsroom@amcainnews.com

ബി സിയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി ഓൺലൈൻ വഴി

ബ്രിട്ടിഷ് കൊളംബിയയിലെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്ന നടപടികൾ ഇനി കൂടുതൽ എളുപ്പമാകും. മോട്ടോർ വെഹിക്കിൾ ആക്റ്റിൽ കൊണ്ടുവരുന്ന പുതിയ ഭേദഗതികൾ പ്രകാരം ഡ്രൈവിങ് ലൈസൻസ്, ബിസി ഐഡന്റിഫിക്കേഷൻ (BCID), ഫോട്ടോ ബിസി സർവീസ് കാർഡുകൾ എന്നിവ ഐസിബിസി (ICBC) വെബ്‌സൈറ്റിലൂടെ ഓൺലൈനായി പുതുക്കാനോ മാറ്റം വരുത്താനോ സാധിക്കുമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. ദൂരസ്ഥലങ്ങളിലെ ഓഫീസുകളിൽ നേരിട്ട് പോയി മണിക്കൂറുകളോളം കാത്തിരിക്കുന്നത് ഒഴിവാക്കാൻ ഈ നീക്കം സഹായിക്കും. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലും ഉൾപ്രദേശങ്ങളിലും താമസിക്കുന്നവർക്ക് വലിയ ആശ്വാസമാകും ഈ തീരുമാനം. എന്നാൽ ഈ നിയമം പാസായാലും 2027 മുതൽ മാത്രമേ ഓൺലൈൻ സേവനം ലഭ്യമായി തുടങ്ങുകയുള്ളൂ.

ക്ലാസ് 1 മുതൽ 8 വരെയുള്ള ബിസി ലൈസൻസ് ഉള്ളവർക്കെല്ലാം ഓൺലൈനായി പുതുക്കാൻ സാധിക്കും. ലൈസൻസ് നഷ്ടപ്പെട്ടാലോ നശിച്ചുപോയാലോ പകരം ലൈസൻസ് എടുക്കാനും ഈ സൗകര്യം ഉപയോഗിക്കാം. എന്നാൽ ലേണേഴ്‌സ് ലൈസൻസ് ഉള്ളവർക്കും, പേരോ വിലാസമോ മാറ്റാൻ ആഗ്രഹിക്കുന്നവർക്കും ഈ സേവനം ലഭ്യമാകില്ല, അവർ നേരിട്ട് തന്നെ ഓഫീസിൽ എത്തേണ്ടി വരും. കൂടാതെ ട്രാഫിക് ഫൈൻ, ടിക്കറ്റുകൾ അല്ലെങ്കിൽ മറ്റ് നിയമലംഘനങ്ങൾ തീർപ്പാക്കാനുള്ളവരും നേരിട്ടുള്ള അപ്പോയിന്റ്മെന്റുകൾ എടുക്കേണ്ടതായി വരും.

ഐഡി കാർഡുകൾ പുതുക്കുന്നതിനായി മാത്രം ആളുകൾ ജോലിയിൽ നിന്ന് അവധിയെടുക്കുന്നതും ദീർഘദൂരം യാത്ര ചെയ്യുന്നതും ഒഴിവാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അറ്റോർണി ജനറൽ നികി ശർമ്മ പറഞ്ഞു. ഐസിബിസിയുടെ പത്ത് വർഷത്തെ നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഒന്റാരിയോ, ആൽബർട്ട തുടങ്ങിയ പ്രവിശ്യകളിൽ നിലവിൽ തന്നെ ഇത്തരം ഓൺലൈൻ സംവിധാനങ്ങൾ നിലവിലുണ്ട്.

You might also like

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Top Picks for You
Top Picks for You