newsroom@amcainnews.com

ഇന്ധന നികുതി ഇളവ് നീട്ടണം: പിയേർ പൊളിയേവ്

കാനഡയിലെ ഫെഡറൽ എക്സൈസ് നികുതി ഇളവ് തുടരണമെന്ന് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് ആവശ്യപ്പെട്ടു. ഉയർന്ന ജീവിതച്ചെലവിനും ഇന്ധനവില വർധനയ്ക്കുമെതിരെ ഏർപ്പെടുത്തിയ നികുതി ഇളവ് സെപ്റ്റംബർ ഏഴിന് അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു ആവശ്യവുമായി പ്രതിപക്ഷനേതാവ് കൂടിയായ പിയേർ പൊളിയേവ് രംഗത്ത് എത്തിയത്. 2027-ലെ കാനഡ ഡേ വരെയെങ്കിലും നികുതി ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയച്ച കത്തിൽ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. പിയേർ പൊളിയേവിന് പിന്നാലെ ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡും നികുതി ഇളവ് തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വർധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കാരണം ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ നികുതി വീണ്ടും ഏർപ്പെടുത്തുന്നത് പെട്രോൾ വില മാത്രമല്ല, നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും വില വർധിക്കാൻ ഇടയാക്കുമെന്ന് പിയേർ ചൂണ്ടിക്കാട്ടി. ഏപ്രിൽ മാസം മുതൽ നടപ്പിലാക്കിയ നികുതി ഇളവ് മൂലം ലിറ്ററിന് 10 സെൻ്റ് വരെ ഇന്ധനവിലയിൽ ആശ്വാസം ലഭിച്ചിരുന്നു. നിലവിൽ കാനഡയിലെ ശരാശരി പെട്രോൾ വില ലിറ്ററിന് 1.67 കനേഡിയൻ ഡോളറിലേക്ക് ഉയർന്നു.

You might also like

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

ലൂയിസിയാനയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

Quebec election win for separatists could crimp Carney's response to Trump

ക്യുബെക് തിരഞ്ഞെടുപ്പിലെ വിഘടനവാദികളുടെ വിജയം ട്രംപിനുള്ള കാർണിയുടെ പ്രതികരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം

Canada reviews security screening after NATO intern faces espionage charges

നേറ്റോ ഇന്റേണിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തിയതിനെ തുടർന്ന് കാനഡ സുരക്ഷാ പരിശോധന പുനഃപരിശോധിക്കുന്നു

Top Picks for You
Top Picks for You