newsroom@amcainnews.com

നോർത്ത് ടെക്സസിൽ കടുത്ത ഉഷ്ണതരംഗം തുടരുന്നു; അതീവ ജാഗ്രതാ നിർദ്ദേശം

നോർത്ത് ടെക്സസിൽ കടുത്ത ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം നീട്ടി. ഡാലസ്-ഫോർട്ട് വർത്ത് മേഖലകളിൽ താപനില 41.1 ഡിഗ്രി സെൽഷ്യസായി ഉയരാൻ സാധ്യതയുണ്ട്. ഈ ആഴ്ച മുഴുവനും വാരാന്ത്യത്തിലും താപനില 37.7 ഡിഗ്രിക്ക് മുകളിൽ തുടരും. രാത്രിയിലും കനത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കടുത്ത വരണ്ട കാലാവസ്ഥയും ഉയർന്ന ചൂടും കാരണം പ്രദേശത്ത് കാട്ടുതീ ഉണ്ടാകാനുള്ള അപകടസാധ്യത നിലനിൽക്കുന്നുണ്ട്. ഉയർന്ന മർദ്ദത്തിന്‍റെ സ്വാധീനം മൂലം […]

27 വര്‍ഷമായി യുഎസിൽ കഴിയുന്ന ഗ്രീന്‍ കാര്‍ഡ് ഉടമ ഇന്ത്യന്‍ വംശജയെ ഐസിഇ കസ്റ്റഡിയിലെടുത്തു

മൂന്നു പതിറ്റാണ്ടോളമായി അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയും ഗ്രീന്‍ കാര്‍ഡ് ഉടമയുമായ സ്ത്രീയെ ഐസിഇ കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ വംശജയായ വെങ്കട നരസാംബവ വാസംശെട്ടിയ്‌ക്കെതിരെയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെൻ്റ് നടപടി. രണ്ട് അമേരിക്കന്‍ പൗരത്വമുള്ള മക്കളുടെയും രണ്ട് കൊച്ചുമക്കളുടെയും അമ്മയും മുത്തശിയുമായ വാസംശെട്ടിയെ ഓഗസ്റ്റ് 11-നാണ് ഐസിഇ കസ്റ്റഡിയിലെടുത്തത്. 2013 മുതല്‍ നിയമപരമായ സ്ഥിരതാമസ പദവിയുള്ള ഇവര്‍ നിലവില്‍ ജോര്‍ജിയയിലെ ഐസിഇ തടങ്കല്‍ കേന്ദ്രത്തിലാണ്. നേരത്തെ ഇവര്‍ക്കെതിരായ നാടുകടത്തല്‍ നടപടി മേയ് മാസത്തില്‍ യുഎസ് ഇമിഗ്രേഷന്‍ […]

ടെക്സസ് പാർക്കർ കൗണ്ടിയിൽ തീപിടിത്തം: മൂന്ന് പേർ മരിച്ചു

ടെക്സസിലെ പാർക്കർ കൗണ്ടിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ലേക്ക് കൺട്രി ഡ്രൈവിലുള്ള ഇരുനില വീട്ടിലാണ് രാത്രി തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ തിരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പാർക്കർ കൗണ്ടി ഫയർ മാർഷലിന്‍റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷകസംഘം ഭദ്രാസന കോണ്‍ഫറന്‍സ് ഓഗസ്റ്റ് 20 മുതല്‍ ഡാലസില്‍

മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്‍റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന 18-മത് നാഷണല്‍ കോണ്‍ഫറന്‍സ് ഓഗസ്റ്റ് 20 മുതല്‍ 23 വരെ ഡാലസിൽ നടക്കും. ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ദേവാലയത്തില്‍ നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് ദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ.എബ്രഹാം മാര്‍ പൗലോസ് ഉദ്ഘാടനം നിര്‍വഹിക്കും. റവ. ഡോ. മോത്തി വര്‍ക്കി, കണ്‍വെന്‍ഷന്‍ പ്രഭാഷകന്‍ ഡോ. വിനോ ജോണ്‍ ഡാനിയേല്‍, റവ. ജോസി ജോസഫ്, റവ. ആശിഷ് തോമസ് എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം […]

നോവസ്കോഷ ഹാലിഫാക്സിൽ ഇന്ത്യൻ വംശജന് നേരെ വംശീയാതിക്രമം: അന്വേഷണം ആരംഭിച്ചു

നോവസ്കോഷ തലസ്ഥാനമായ ഹാലിഫാക്സ് നഗരമധ്യത്തിൽ ഇന്ത്യൻ വംശജൻ വംശീയാതിക്രമത്തിന് ഇരയായി. ശനിയാഴ്ച ഉച്ചയ്ക്ക് ലോവർ വാട്ടർ സ്ട്രീറ്റിൽ വെച്ചാണ് ഇന്ത്യൻ വംശജനായ ഷാലു ഷാജനെ അജ്ഞാതൻ ആക്രമിച്ചത്. കാർ പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങിയ ഷാലുവിനെ അപരിചിതനായ വ്യക്തി വംശീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന ബാഗ്‌പൈപ്പ് ഉപയോഗിച്ച് കാറിന്റെ സൈഡ് മിററിലും തുടർന്ന് ട്രങ്കിലും അക്രമി അടിച്ചതായി ഷാലു പറയുന്നു. തുടർന്ന് അക്രമി, “സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ” എന്നും സ്ഥിരതാമസത്തിനുള്ള പെർമിറ്റ് ലഭിച്ചിട്ടുണ്ടോ എന്നും ചോദിച്ചതായി അദ്ദേഹം […]

താൽക്കാലിക കരാർ: വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ വോട്ടെടുപ്പ് ആരംഭിച്ചു

ഈ മാസം ആദ്യം എയർലൈനുമായി ഉണ്ടാക്കിയ താൽക്കാലിക കരാറിൽ വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ വോട്ടെടുപ്പ് ആരംഭിച്ചു. ഓഗസ്റ്റ് 2 ന് ഫ്ലൈറ്റ് അറ്റൻഡൻ്റുകൾ പണിമുടക്ക് ആരംഭിച്ചതോടെ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. തുടർന്ന് കാൽഗറി ആസ്ഥാനമായുള്ള എയർലൈനുമായി CUPE ലോക്കൽ 8125 യൂണിയൻ നടത്തിയ ചർച്ചയിൽ താൽക്കാലിക കരാറിൽ എത്തുകയായിരുന്നു. തിങ്കളാഴ്ച ആരംഭിച്ച വോട്ടെടുപ്പ് ഓഗസ്റ്റ് 24 ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് അവസാനിക്കും. താൽക്കാലിക കരാർ അംഗീകരിക്കുന്നതിന് അനുകൂലമായി അംഗങ്ങൾ വോട്ട് ചെയ്യണമെന്ന് CUPE അഭ്യർത്ഥിച്ചിരുന്നു.

ഖലിസ്ഥാൻ നേതാവ് ഇന്ദർജീത് സിങ് ഗോസാലിന് വധഭീഷണി: മുന്നറിയിപ്പ് നൽകി RCMP

ആൽബർട്ട തലസ്ഥാനമായ എഡ്മിന്‍റനിൽ ഖലിസ്ഥാൻ റഫറണ്ടം നടക്കാനിരിക്കെ ഖലിസ്ഥാൻ നേതാവായ ഇന്ദർജീത് സിങ് ഗോസാലിന് വധഭീഷണിയുണ്ടെന്ന് കനേഡിയൻ റോയൽ മൗണ്ടഡ് പോലീസ് (RCMP) മുന്നറിയിപ്പ് നൽകി. ഇതുവരെ ആറു തവണ വധഭീഷണി ലഭിച്ചിട്ടുണ്ടെന്നും RCMP വിറ്റ്നസ് പ്രൊട്ടക്ഷൻ പ്രോ​ഗ്രാമിൽ ചേരാനുള്ള നിർദ്ദേശം നിരസിച്ചതായും ഇന്ദർജീത് സിങ് ഗോസാൽ അറിയിച്ചു. കൂടാതെ ഒക്ടോബർ 18-ന് നടക്കുന്ന ഖലിസ്ഥാൻ റഫറണ്ടവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡ-ഇന്ത്യ നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തുന്ന ശ്രമങ്ങൾ […]

വാഹനഉടമകൾക്ക് ആശ്വാസം: ഒൻ്റാരിയോയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുറഞ്ഞു: പുതിയ നിരക്കുകൾ ഇതാ

വാഹനഉടമകൾക്ക് ആശ്വാസമായി ഒൻ്റാരിയോയിലെ കാർ ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവ് വരുത്തി പ്രമുഖ ഇൻഷുറൻസ് കമ്പനികൾ. പ്രവിശ്യയിലെ എട്ടോളം പ്രധാന ഇൻഷുറൻസ് കമ്പനികൾ നിരക്ക് കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ പുതിയ നിരക്ക് ഇളവുകൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫിനാൻഷ്യൽ സർവീസസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഒൻ്റാരിയോ (FSRA) അറിയിച്ചു. ഇതോടെ 0.23 ശതമാനം മുതൽ 5.30 ശതമാനം വരെ ശരാശരി പ്രീമിയത്തിൽ കുറവ് വരും. 2026 ജൂലൈ 1-ന് പ്രവിശ്യയിൽ നടപ്പിലാക്കിയ ഓട്ടോ ഇൻഷുറൻസ് പരിഷ്കാരങ്ങളുടെ […]

ഡൽഹിയിൽ സി.എൻ.ജി സ്റ്റേഷനിൽ വൻ സ്ഫോടനം: ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു

1 killed, 5 injured in Delhi CNG blast

ഡൽഹി ടിക്രി കലാനിലെ (Tikri Kalan) സി.എൻ.ജി ഫില്ലിംഗ് സ്റ്റേഷനിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. വാഹനത്തിൽ സി.എൻ.ജി നിറയ്ക്കുന്നതിനിടെ പെട്ടെന്നുണ്ടായ പൊട്ടിത്തെറിയാണ് വലിയ അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന വാഹനത്തിനും പമ്പിന്റെ ചില ഭാഗങ്ങൾക്കും കനത്ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞയുടൻ ഫയർഫോഴ്‌സും പ്രാദേശിക പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ […]

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 1,000 പേർക്ക് ഇൻവിറ്റേഷൻ

പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിന് അപേക്ഷിക്കാൻ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ ( IRCC) 1,000 പേർക്ക് ഇൻവിറ്റേഷൻ നൽകി. ഓഗസ്റ്റ് 18-ന് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം സ്കോർ 523 ഉള്ള അപേക്ഷകരെയാണ് പരിഗണിച്ചത്. ഓഗസ്റ്റ് 5-ന് നടന്ന മുൻ സിഇസി നറുക്കെടുപ്പിൽ രേഖപ്പെടുത്തിയ 516-ൽ നിന്ന് 7 പോയിൻ്റ് വർധിച്ചിട്ടുണ്ട്. 2026-ലെ ഏറ്റവും ചെറിയ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് നറുക്കെടുപ്പാണിത്. കൂടാതെ […]