newsroom@amcainnews.com

പോർച്ചുഗലിൽ ഹീറ്റർ പൊട്ടിത്തെറിച്ചു മലയാളി യുവാവിന് ദാരുണാന്ത്യം

ലിസ്ബൺ : മലയാളി യുവാവ് പോർച്ചുഗലിൽ അപകടത്തിൽ മരിച്ചു. കോതമംഗലം ചെങ്കര മുത്തലത്തോട്ടത്തിൽ കുര്യാക്കോസിന്‍റെയും ലീലയുടെയും മകൻ ബോണി ബേസിൽ കുര്യൻ (36) ആണ് മുറിയിലെ ഹീറ്റർ പൊട്ടിത്തെറിച്ച് മരിച്ചത്. ശനിയാഴ്ചയാണു സംഭവം.

കഠിനമായ തണുപ്പിൽ നിന്നു രക്ഷ നേടാനാണു മുറിയിൽ ഹീറ്റർ പ്രവർത്തിപ്പിച്ചിരുന്നത്. ബോണി മാത്രമാണു മുറിയിലുണ്ടായിരുന്നത്. നാല് വർഷമായി ബോണി പോർച്ചുഗലിൽ ജോലി ചെയ്യുകയാണ്. പിആർ നേടാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് അപകടം. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

You might also like

കാനഡയിൽ ഹോർമോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പി മരുന്ന് പിൻവലിച്ച് ഫൈസർ

ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ സെന്‍റര്‍ പൊതുയോഗം നവംബർ 15-ന്

No knowledge of Sanskrit, Sangh links the sole qualification: Opposition comes down heavily against VC appointment

സംസ്കൃതമറിയില്ല, യോഗ്യത സംഘബന്ധം മാത്രം’: വി.സി നിയമനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

ന്യൂയോര്‍ക്കില്‍ കെട്ടിടം തകര്‍ന്നു വീണ് എട്ടു മരണം: മരിച്ചവരിൽ രണ്ടു കുട്ടികളും

ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ക്യുബെക്കിൽ വിമാനം തകർന്നു വീണു; പൈലറ്റ് മരിച്ചു

Top Picks for You
Top Picks for You