newsroom@amcainnews.com

കുതിച്ചുയരുന്ന ജീവിതച്ചെലവിൽ കുഴങ്ങി കാനഡക്കാർ: ഫുഡ് ബാങ്കുകളിലെത്തുന്നവരുടെ എണ്ണം റെക്കോർഡിൽ

കുതിച്ചുയരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും കാരണം കനേഡിയൻ പൗരന്മാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി പുതിയ റിപ്പോർട്ട്. ഉയർന്ന ജീവിതച്ചെലവ് മൂലം ഫുഡ് ബാങ്കുകളെ (സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ) ആശ്രയിക്കുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം വൻ വർധന രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഫുഡ് ബാങ്കുകളുടെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ പ്രതിമാസം ഏകദേശം ഒമ്പത് ശതമാനം വർധനയുണ്ടായി. 2026-ൽ പ്രതിമാസം ഫുഡ് ബാങ്കുകൾ സന്ദർശിക്കുന്നവരുടെ എണ്ണം 2.35 ദശലക്ഷമായി ഉയർന്നതായി ‘ഫുഡ് ബാങ്ക്സ് കാനഡ’യുടെ വാർഷിക ‘ഹംഗർകൗണ്ട്’ (HungerCount) റിപ്പോർട്ടിൽ പറയുന്നു. 2019-നെ അപേക്ഷിച്ച് 117% വർധനയാണിത്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നിവ ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചു. ജനസംഖ്യ കൂടുതലുള്ള പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നത്. ഒൻ്റാരിയോയിൽ 846,724 (ഏകദേശം 11% വർധന), ക്യൂബെക്കിൽ 785,889 (5% വർധന), ബ്രിട്ടിഷ് കൊളംബിയയിൽ 250,505 (14% വർധന) എന്നിങ്ങനെയാണ് പ്രവിശ്യ തിരിച്ചുള്ള കണക്കുകൾ.

മറ്റ് വഴികളൊന്നുമില്ലാതെ ലക്ഷക്കണക്കിന് ആളുകൾക്ക് ഫുഡ് ബാങ്കുകളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് ഫുഡ് ബാങ്ക്സ് കാനഡ’ സി.ഇ.ഒ കിർസ്റ്റിൻ ബിയർഡ്സ്‌ലി പറയുന്നു.

You might also like

ആൽബർട്ട റഫറണ്ടം: പത്ത് ലക്ഷത്തിലധികം മുൻകൂർ വോട്ടുകൾ

US–Pak ties will not affect India; Don't compare Trump with the Nixon era, says Marco Rubio

യുഎസ്–പാക്ക് ബന്ധം ഇന്ത്യയെ ബാധിക്കില്ല; നിക്സന്റെ കാലവുമായി ട്രംപിനെ താരതമ്യം ചെയ്യരുതെന്ന് മാർക്കോ റൂബിയോ

Canada’s Carney makes final appeal against Alberta separation ahead of referendum

അൽബെർട്ട വിട്ടുപോകുന്നതിനെതിരായ റെഫറണ്ടത്തിന് തൊട്ടുമുമ്പ് അവസാന അഭ്യർത്ഥനയുമായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി

Celebrating Dussehra with family without falling for provocations; Deepika's mockery that Nadiya helped her gain free publicity

പ്രകോപനങ്ങളിൽ വീഴാതെ കുടുംബത്തോടൊപ്പം ദസറ; നദിയ കാരണം സൗജന്യമായി പ്രശസ്തി കിട്ടിയെന്ന് ദീപികയുടെ പരിഹാസം

Warriors' Jimmy Butler Rehabs ACL Injury, Eyes February Return

എസിഎൽ (ACL) പരിക്കിൽ നിന്ന് മുക്തി നേടി ജിമ്മി ബട്ട്ലർ; ഫെബ്രുവരിയിൽ മടങ്ങിവരാൻ തയ്യാറെടുത്ത് വാരിയേഴ്സ്

Canada-wide support grows for CFB Wainwright victims as 50 investigators probe deadly fire

സി.എഫ്.ബി വെയ്‌ൻറൈറ്റ് ദുരന്തബാധിതർക്ക് രാജ്യമൊട്ടുക്കും പിന്തുണ വർദ്ധിക്കുന്നു; 50 അന്വേഷണ ഉദ്യോഗസ്ഥർ മാരകമായ തീപിടുത്തത്തെക്കുറിച്ച് അന്വേഷണം നടത്തുന്നു

Top Picks for You
Top Picks for You