newsroom@amcainnews.com

പട്ടിണിയോട് പൊരുതി തോറ്റ കുഞ്ഞ്; നൊമ്പരമായി ഹരിപ്പാട്ടെ കുടുബത്തിന്റെ അവസ്ഥ

The child who lost the battle against hunger; the heartbreaking plight of the Haripad family

ഹരിപ്പാടിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുള്ള കുഞ്ഞ് ദാരുണമായി മരണപ്പെട്ട സംഭവത്തിന് പിന്നിൽ അതിതീവ്രമായ ദാരിദ്ര്യത്തിന്റെ കഥയാണുള്ളത്. പണത്തിനായി വീടിന്റെ വാതിലുകളും ജനലുകളും പോലും പൊളിച്ചുമാറ്റിയ നിലയിലായിരുന്നു ആ വീട്. എതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന ആ പഴയ വീട്ടിലെ മുറികളിൽ ഒന്നിനും ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്നില്ല. ദുർഗന്ധം നിറഞ്ഞ ആ മുറികളിലേക്ക് മൂക്കുപൊത്താതെ പ്രവേശിക്കുകപോലും അസാധ്യമായിരുന്നു.

അച്ഛനും അമ്മയും നാല് പെൺകുട്ടികളും മരിച്ച കുഞ്ഞും അടങ്ങുന്ന ഏഴംഗ കുടുംബം ഒരു കിടക്കയിൽ നിലത്താണ് കിടന്നിരുന്നത്. വീട്ടുകാർ ഉപയോഗിച്ചിരുന്ന ശുചിമുറി പോലും തുണി ഉപയോഗിച്ചാണ് മറച്ചിരുന്നത്. അടുക്കളയിൽ വിറകോ പാചകവാതകമോ ഇല്ലാത്തതിനാൽ പലപ്പോഴും വീട്ടിൽ ഭക്ഷണം പാചകം ചെയ്യാറില്ലായിരുന്നു. കട്ടൻചായയിലോ പാലുവെള്ളത്തിലോ ബിസ്കറ്റ് കുതിർത്തു നൽകിയാണ് കുഞ്ഞിന്റെ വിശപ്പ് മാറ്റിയിരുന്നത്. അയൽക്കാരുടെ സഹായത്തോടെയാണ് മിക്ക ദിവസങ്ങളിലും കുട്ടികൾ പട്ടിണി മാറ്റിയത്. തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നോക്കാവുന്ന പഴയ പാഠപുസ്തകങ്ങൾ മൂഷിച്ച തുണികൾക്കിടയിൽ കിടക്കുന്നത് അവിടത്തെ ദയനീയ അവസ്ഥ വെളിപ്പെടുത്തുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും പതിനൊന്നുകാരിയായ കുട്ടി തളരാതെ നിന്നു തന്റെ സഹോദരങ്ങൾക്ക് ജീവനേകാൻ കഠിനമായി പരിശ്രമിച്ചിരുന്നു.

You might also like
"Nations Unite Against Iran; Joint Coalition of 29 Countries Issues Strong Warning"

ഇറാനെതിരെ ഒന്നടങ്കം ലോകരാഷ്ട്രങ്ങൾ; ശക്തമായ മുന്നറിയിപ്പുമായി 29 രാജ്യങ്ങൾ അടങ്ങിയ സംയുക്ത കൂട്ടായ്മ

Canada's Einarson wins 7th Grand Slam of Curling title, 1st since 2024

കാനഡയുടെ കെറി ഐനർസൺ ഏഴാം ഗ്രാൻഡ് സ്ലാം ഓഫ് കർളിംഗ് കിരീടം നേടി; 2024-നു ശേഷമുള്ള ആദ്യ കിരീടം

ഉഭയകക്ഷി ചർച്ച: നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനം ഡിസംബറിൽ

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Rays vs. Guardians Game 4 props: Junior Caminero to bounce back in ALCS

റെയ്സ് വേഴ്സസ് ഗാർഡിയൻസ് ഗെയിം 4 പ്രോപ്സ്: ALCS-ൽ ജൂനിയർ കാമിനേറോ തിരിച്ചുപിടിക്കും

Meerut ‘blue drum’ murder case: Wife, lover get death sentence

മീററ്റ് ‘ബ്ലൂ ഡ്രം’ കൊലപാതക കേസ്: ഭാര്യയ്ക്കും കാമുകനും വധശിക്ഷ

Top Picks for You
Top Picks for You