newsroom@amcainnews.com

കാൽഗറിയിൽ പ്രതിഷേധിച്ച വിദേശ വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകി CBSA

കാൽഗറിയിൽ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) അപേക്ഷകൾ നിരസിച്ചതോടെ പ്രതിഷേധിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ ക്യാമ്പിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇന്ത്യയിൽ നിന്നുള്ളവരടക്കം ആയിരത്തിലധികം അന്താരാഷ്ട്ര ബിരുദധാരികൾ കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിഷേധിക്കുകയാണ്. വിദ്യാർത്ഥികളുടെ കുടിയേറ്റ രേഖകൾ ഫെഡറൽ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഓഗസ്റ്റ് 12-ന് നടന്ന പരിശോധനയ്ക്ക് ശേഷം കൃത്യമായ ഇമിഗ്രേഷൻ സ്റ്റാറ്റസ് ഇല്ലാത്ത ചില വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികൾ, ഇവർ പൂർത്തിയാക്കിയ കോഴ്സുകൾ ‘നോൺ-ക്രെഡിറ്റ്’ വിഭാഗത്തിൽപ്പെട്ടതാണെന്നും അതിനാൽ വർക്ക് പെർമിറ്റിന് അർഹതയില്ലെന്നും ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പറയുന്നു. എന്നാൽ വലിയ തുക ഫീസ് നൽകി പഠനം പൂർത്തിയാക്കിയ തങ്ങൾക്ക് പെർമിറ്റ് നിഷേധിക്കുന്നത് അനീതിയാണെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

അതേസമയം വീസ കാലാവധി കഴിഞ്ഞവരും സ്ഥിരതാമസത്തിന് അർഹതയില്ലാത്തവരും കാനഡ വിടേണ്ടിവരുമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാനഡയിൽ നിയമപരമായി തുടരാൻ അനുമതിയില്ലാത്തവർ നിലവിലുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയും വ്യക്തമാക്കി. കൂടാതെ, അന്തർദേശീയ വിദ്യാർത്ഥി വീസ സംവിധാനത്തിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like
Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

Major Malayalam movies that arrived on OTT this week

ഈ ആഴ്ച ഒടിടിയിലെത്തിയ പ്രധാന മലയാള ചിത്രങ്ങൾ

Vance's 'indentured servants' remark deeply offensive

വാൻസ് നടത്തിയ ‘കരാർ തൊഴിലാളികൾ’ പരാമർശം അങ്ങേയറ്റം അപമാനകരം

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Edible Oils Hit Hard as Food Inflation Continues to Rise

ഭക്ഷ്യ വിലക്കയറ്റം തുടരുന്നതിനാൽ ഭക്ഷ്യഎണ്ണകൾക്ക് കനത്ത തിരിച്ചടി

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Top Picks for You
Top Picks for You