newsroom@amcainnews.com

കാർണിയുടെ ആദ്യ ബജറ്റിന് വൻ ജന പിന്തുണ: സർവേ

പ്രധാനമന്ത്രി മാർക്ക് കാർണി അവതരിപ്പിച്ച ആദ്യ ഫെഡറൽ ബജറ്റിന് വൻ ജനപിന്തുണ ലഭിച്ചതായി ലെഗർ സർവേ. അതേ സമയം കനേഡിയൻ പൗരന്മാർ ശ്രദ്ധിക്കുന്ന അടിസ്ഥാന സൗകര്യ, ഭവന നിർമ്മാണ പദ്ധതികളിൽ ഇടപെടലുകളും തീരുമാനങ്ങളും ഉടൻ ഉണ്ടായില്ലെങ്കിൽ പ്രാദേശിക വികാരങ്ങളുൾപ്പെടെയുള്ള പ്രത്യാഘാതം കടുത്തതായിരിക്കുമെന്നും ലെഗർ സാമ്പത്തിക വിദഗ്‌ദ്ധർ മുന്നറിയിപ്പ്‌ നൽകി. നവംബർ 4ന് അവതരിപ്പിച്ച ബജറ്റിലെ നിരവധി പ്രധാന നിർദ്ദേശങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ ശക്തമായ പിന്തുണ ലഭിച്ചതായി സർവേ ഫലങ്ങൾ വ്യക്തമാക്കി. ഈ സാമ്പത്തിക വർഷത്തേക്ക് 7,830 കോടി ഡോളർ കമ്മി പ്രവചിച്ച ബജറ്റ്, കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ അമേരിക്കൻ ആശ്രിതത്വത്തിൽ നിന്ന് മാറ്റിനിർത്താൻ ലക്ഷ്യമിട്ടുള്ള കോടി കണക്കിന് ഡോളറിന്റെ പുതിയ പദ്ധതികളാണ്‌ പ്രഖ്യാപിച്ചത്‌.

5,100 കോടി ഡോളർ ചെലവഴിക്കുന്ന പത്തുവർഷത്തേക്കുള്ള പ്രാദേശിക അടിസ്ഥാന സൗകര്യ ഫണ്ട്‌ പ്രഖ്യാപനത്തെ 76 % പേർ അനുകൂലിച്ചു. എൻ.ഡി.പി വോട്ടർമാർ (90%) ആണ് ഇതിനായി ഏറ്റവും കൂടുതൽ പിന്തുണ നൽകിയത്. കുടിയേറ്റം കുറയ്‌ക്കുന്ന നീക്കത്തിന് 74% അംഗീകാരം ലഭിച്ചു. കൺസർവേറ്റീവ് പാർട്ടി വോട്ടർമാരിൽ 85% ഈ തീരുമാനത്തെ പിന്തുണച്ചു. ഒൻ്റാരിയോ (77%), അറ്റ്‌ലാന്റിക് കാനഡ (80%) എന്നിവിടങ്ങളിൽ രാജ്യത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്ന പിന്തുണയാണ്‌ ബജറ്റിൽ രേഖപ്പെടുത്തിയത്‌. കാനഡയുടെ സൈനിക നവീകരണ പദ്ധതി പ്രഖ്യാപനത്തിന്‌ 60% പിന്തുണ സർവ്വെയിൽ ലഭിച്ചു. പൊതുസേവന നിയന്ത്രിക്കുന്ന പ്രഖ്യാപനത്തെ 55 % പേരും അനുകൂലിച്ചു. ബജറ്റിലെ പല പ്രധാന ഇനങ്ങളും രാജ്യത്തുടനീളം പിന്തുണ നേടിയെങ്കിലും ഈ വിശ്വാസം നിലനിർത്താൻ സർക്കാർ ഉടൻ നടപടികളെടുക്കേണ്ടതുണ്ടെന്നുമാണ്‌ ലെഗർ പറയുന്നത്‌.

You might also like
EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Top Picks for You
Top Picks for You