newsroom@amcainnews.com

ഉഷ്ണതരംഗ ഭീതിയിൽ കാനഡ: ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഒൻ്റാരിയോ, ക്യുബെക്ക് പ്രവിശ്യകളിൽ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്ന സാഹചര്യത്തിൽ, നദികളിലും തടാകങ്ങളിലും ഇറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഈ ആഴ്ച ഇരുപ്രവിശ്യകളിലും താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിൽ അടുത്തിടെയുണ്ടായ കടുത്ത ഉഷ്ണതരംഗത്തിൽ ഫ്രാൻസിലും ജർമ്മനിയിലും നിരവധി ആളുകൾ മുങ്ങിമരിച്ച സാഹചര്യത്തിലാണ് കാനഡയിലെ ലൈഫ് സേവിങ് സൊസൈറ്റികൾ ജാഗ്രതാ നിർദ്ദേശം നൽകിയത്. പൊതുജനങ്ങൾ നദികളിലെ ഒഴുക്കും മറ്റ് അപകടങ്ങളും തിരിച്ചറിയാതെ വെള്ളത്തിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

കാനഡയിൽ ഈ വർഷം ജൂൺ 29 വരെയുള്ള കണക്കനുസരിച്ച് 92 മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാല് മരണങ്ങൾ കുറവാണെങ്കിലും ബ്രിട്ടീഷ് കൊളംബിയ, ഒൻ്റാരിയോ പ്രവിശ്യകളിൽ മരണസംഖ്യ ഉയരുകയാണ്. ലൈഫ് ഗാർഡുകളുടെ സേവനമുള്ള ഇടങ്ങളിൽ മാത്രം നീന്താൻ ഇറങ്ങുക, ബോട്ടിങ് നടത്തുന്നവരും നീന്തൽ അറിയാത്തവരും ലൈഫ് ജാക്കറ്റ് ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണം. മോൺട്രിയാലിലെ വെർഡൻ ബീച്ചിന് സമീപം ഒരു വർഷത്തിനിടെ നാലാമത്തെ മുങ്ങിമരണം റിപ്പോർട്ട് ചെയ്തതോടെ നഗരങ്ങളിലെ ജലാശയങ്ങളിൽ കൂടുതൽ സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് പ്രാദേശിക അധികാരികളും ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like
Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Edible Oils Hit Hard as Food Inflation Continues to Rise

ഭക്ഷ്യ വിലക്കയറ്റം തുടരുന്നതിനാൽ ഭക്ഷ്യഎണ്ണകൾക്ക് കനത്ത തിരിച്ചടി

Shocking Incident in Texas: Woman Arrested for Attempted Murder of Family

ടെക്സസിൽ ഞെട്ടടിക്കുന്ന സംഭവം: കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

ഇസൈയാസ് വരുന്നു: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

Top Picks for You
Top Picks for You