newsroom@amcainnews.com

കനത്ത മഴയിൽ മുങ്ങി കാൽഗറി: വെള്ളപ്പൊക്കം, അടിയന്തരാവസ്ഥ

കനത്ത മഴയിൽ മുങ്ങി കാല്‍ഗറി നഗരം. കാല്‍ഗറിയുടെ പടിഞ്ഞാറ് ഭാഗത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പുകളും ഒഴിപ്പിക്കല്‍ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ബോ, എല്‍ബോ നദികളുടെ സമീപത്തു നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് സിറ്റി അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ബ്രാഗ് ക്രീക്ക് മേഖലയിലും കനനാസ്കിസിന്റെ ചില ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഈ മേഖലയിൽ പ്രാദേശിക അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. കനത്ത മഴയിൽ എൽബോ നദിയിലെ ജലനിരപ്പ് മൂന്ന് മീറ്ററായി ഉയർന്നതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കൂടാതെ ബോ, എൽബോ നദികളിൽ ബോട്ടിംഗ് നടത്തുകയോ, നീന്തുകയോ ചെയ്യരുതെന്ന് ഫയർ ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നൽകി.

കനനാസ്കിസിലെ ക്യാമ്പ് ഗ്രൗണ്ടുകള്‍ ഒഴിപ്പിക്കുന്നതിനും നാശനഷ്ടങ്ങള്‍ നിരീക്ഷിക്കുന്നതിനും ആവശ്യമുള്ളിടത്ത് റോഡുകള്‍ അടച്ചിടുന്നതിനും അധികൃതർ രംഗത്ത് എത്തിയിട്ടുണ്ട്. ആളുകൾ യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഹൈവേ 40 അടച്ചതായി അധികൃതർ അറിയിച്ചു. വില്യം വാട്‌സണ്‍ ലോഡ്ജിലും പീറ്റര്‍ ലൗഹീഡ് ഡിസ്‌കവറി സെന്‍ററിലുമായി താല്‍ക്കാലിക ഷെല്‍ട്ടറുകൾ തുറന്നിട്ടുണ്ട്. നിലവിൽ ഇതുവരെ പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

You might also like

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

Top Picks for You
Top Picks for You