newsroom@amcainnews.com

ഉഷ്ണതരംഗം: ന്യൂയോര്‍ക്കിലും ബോസ്റ്റണിലും ഫിലാഡല്‍ഫിയയിലും മുന്നറിയിപ്പ്

‘ഹീറ്റ് ഡോം’ പ്രതിഭാസത്തെ തുടർന്ന് അമേരിക്കയിലുടനീളം അസഹനീയമായ ചൂട് അനുഭവപ്പെടുന്നു. അമേരിക്കൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നിലക്കെ രാജ്യത്തെ പല മേഖലകളിലും ചൂട് വർധിക്കുകയാണ്. കിഴക്കന്‍ തീരപ്രദേശങ്ങളിലുടനീളം അതിശക്തമായ ചൂട് അനുഭവപ്പെടാൻ തുടങ്ങിയതോടെ ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ഫിലാഡല്‍ഫിയ നഗരങ്ങളില്‍ ജാഗ്രതാ നിർദ്ദേശം നൽകി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 38 ഡിഗ്രി താപനിലയാണ് പ്രവചിച്ചിരിക്കുന്നത്. വ്യാഴാഴ്ചയോടെ ഫിലാഡല്‍ഫിയയിലും ബോസ്റ്റണിലും താപനില 38 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

അതിശക്തമായ ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി ജനങ്ങളോട് കഴിയുന്നത്ര വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചു. ന്യൂയോര്‍ക്കിലെ ഹാംപ്റ്റണ്‍ബര്‍ഗില്‍ ജൂനിയര്‍ ആര്‍ഒടിസി കേഡറ്റുകളെ കൊണ്ടുപോയ ബസിലെ എയര്‍ കണ്ടീഷന്‍ തകരാറിലായതിനെ തുടര്‍ന്ന് നിരവധി വിദ്യാർത്ഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. മുന്‍കരുതലെന്ന നിലയില്‍ ചിലരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഓറഞ്ച് കൗണ്ടി അധികൃതര്‍ അറിയിച്ചു. ന്യൂയോര്‍ക്ക് നഗരത്തില്‍ ഭവനരഹിതരെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി 200-ലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സംഘത്തെ നിയോഗിച്ചു.

You might also like

അർജന്റീന താരത്തിന്‍റെ ഭാര്യയും മക്കളും വെനസ്വേലയിലെ ഭൂചലനത്തിൽ കൊല്ലപ്പെട്ടു

ഗെയ്റ്റ് അനാലിസിസ്: മുഖം മറച്ചാലും കുറ്റവാളികളെ കുടുക്കുന്ന ആധുനിക ഫോറൻസിക് വിദ്യ

യു.എസിൽ മിന്നൽ പ്രളയത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ ഐ.ടി ജീവനക്കാരന് ദാരുണാന്ത്യം

പൈലറ്റിന് ആരോഗ്യപ്രശ്നം: ഹാലിഫാക്സിലേക്കുള്ള എയർ കാനഡ വിമാനം ബോസ്റ്റണിലിറക്കി

ടെക്സസിൽ ‘സ്ക്രൂവേം’ ഈച്ചകളുടെ ആക്രമണം; യുഎസിൽ ആകെ 29 കേസുകൾ

മലയാളി അഭിഭാഷക സിമി ചാക്കോ കാനഡയിൽ അന്തരിച്ചു

Top Picks for You
Top Picks for You