newsroom@amcainnews.com

ടെക്സസിൽ ‘സ്ക്രൂവേം’ ഈച്ചകളുടെ ആക്രമണം; യുഎസിൽ ആകെ 29 കേസുകൾ

അമേരിക്കയിൽ ആറ് പതിറ്റാണ്ടിന് ശേഷം ‘ന്യൂ വേൾഡ് സ്ക്രൂവേം’ എന്ന മാരക പരാദബാധ തിരിച്ചെത്തി. ഒരു മാസത്തിനുള്ളിൽ രാജ്യത്താകെ 29 കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 28 എണ്ണവും ടെക്സസിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വളർത്തുനായ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. അണുബാധ തടയാൻ 21 കൗണ്ടികളിൽ ഭാഗിക ക്വാറന്റൈൻ പ്രഖ്യാപിച്ചു.

ചൂടുരക്തമുള്ള മൃഗങ്ങളുടെ മുറിവുകളിൽ ഈച്ചകൾ മുട്ടയിട്ട്, അതിൽ നിന്നുണ്ടാകുന്ന പുഴുക്കൾ ജീവനുള്ള കോശങ്ങൾ കാർന്നുതിന്നുന്ന അവസ്ഥയാണ് സ്ക്രൂവേം. മൃഗങ്ങളുടെ ശരീരത്തിലെ വലിയ മുറിവുകളും അതിൽ ജീവനോടെ കാണപ്പെടുന്ന പുഴുക്കളുമാണ് ലക്ഷണം. അപൂർവ്വമായി മനുഷ്യരെയും ബാധിക്കാം. രോഗം പടരാതിരിക്കാൻ യു.എസ് കൃഷിവകുപ്പ് (USDA) പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

You might also like

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

Canada's Randeep Sarai to visit Bangladesh from Oct 11–14

കാനഡയുടെ റന്ദീപ് സരായ് ഒക്ടോബർ 11 മുതൽ 14 വരെ ബംഗ്ലാദേശ് സന്ദർശിക്കും

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

മാറുന്ന ജീവിതശൈലി: കാനഡയിലെ ജനനനിരക്കിൽ റെക്കോർഡ് ഇടിവ്

Top Picks for You
Top Picks for You