newsroom@amcainnews.com

ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് യോഗ്യതാ പ്രോഗ്രാമില്‍ മാറ്റം വരുത്തി കാനഡ

കാനഡയുടെ അന്താരാഷ്ട്ര വിദ്യാര്‍ഥി പ്രോഗ്രാമുമായി ബന്ധപ്പെട്ട വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള യോഗ്യതാ പട്ടികയിൽ മാറ്റം വരുത്തിയതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) പ്രഖ്യാപിച്ചു. ഇനി 178 പഠന മേഖലകളില്‍ നോണ്‍-ഡിഗ്രി പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് (പി ജി ഡബ്ല്യു പി) അര്‍ഹതയില്ല. എന്നാൽ, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങള്‍, വിദ്യാഭ്യാസം, വ്യാപാര മേഖലകള്‍ എന്നിവയുള്‍പ്പെടെ 119 മേഖലകള്‍ കൂടി യോഗ്യതയുള്ള പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. വെട്ടിക്കുറച്ച പ്രോഗ്രാമുകളില്‍, ‘ദീര്‍ഘകാല തൊഴില്‍ ക്ഷാമം നേരിടുന്ന തൊഴിലുകളുമായി ഇനി ബന്ധമില്ലാത്തവ’ ഉള്‍പ്പെടുന്നുവെന്ന് ഐആര്‍സിസി പറയുന്നു.

2024 നവംബര്‍ 1നോ അതിനുശേഷമോ പഠനാനുമതിക്കായി അപേക്ഷിച്ച നോണ്‍ ഡിഗ്രി പ്രോഗ്രാമുകളിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് മാത്രമേ നിര്‍ദ്ദിഷ്ട ആവശ്യകതകള്‍ ബാധകമാകൂ. അതായത് ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് അല്ലെങ്കില്‍ ഡോക്ടറല്‍ പ്രോഗ്രാമുകളില്‍ നിന്ന് ബിരുദം നേടിയവര്‍ മാറ്റത്തിന് വിധേയമല്ല.

You might also like

അനുഗ്രഹപ്രഭയില്‍ ഡാലസ് ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രിധ്യാനം

ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ; പുതിയ ഇക്കോണമി ക്ലാസ് പ്ലാനിൽ സൗജന്യ ഭക്ഷണം ഉണ്ടായിരിക്കില്ല

ജഫ്രി എപ്സ്റ്റൈൻ ജയിലിൽ വെച്ച് പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; സെല്ലിൽ നിന്ന് ഒന്നിലധികം തൂക്കുകയറുകൾ കണ്ടെത്തിയതായി റിപ്പോർട്ട്

ഇന്ത്യയും ഫ്രാൻസും തമ്മിൽ പുതിയ യുഗം: ഭാരത് ഇന്നൊവേറ്റ്സ് 2026-ൽ ഇമ്മാനുവൽ മാക്രോൺ

യുകെയിൽ പഞ്ചാബ് സ്വദേശിയായ 26-കാരൻ കുത്തേറ്റു മരിച്ചു

CUSMA കരാർ റദ്ദാക്കും: ജി7 ഉച്ചകോടിക്കിടെ ഭീഷണിയുമായി ട്രംപ്

Top Picks for You
Top Picks for You