newsroom@amcainnews.com

വാഹനഉടമകൾക്ക് തിരിച്ചടി: കാല്‍ഗറിയിൽ വീണ്ടും ഇന്ധനവില വർധന

നേരിയ ഇടിവിന് ശേഷം കാല്‍ഗറിയില്‍ വീണ്ടും ഇന്ധനവില വർധിച്ചു. തിങ്കളാഴ്ചയെ അപേക്ഷിച്ച് ഏകദേശം 17 സെൻ്റ് വർധിച്ച് നഗരത്തിലെ ഭൂരിഭാഗം ഫില്ലിങ് സ്റ്റേഷനുകളിലും പെട്രോള്‍ വില ലിറ്ററിന് 1.72 ഡോളര്‍ എന്ന നിരക്കിലാണ് ഈടാക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ തുടരുന്ന അനിശ്ചിതാവസ്ഥയും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ ലഭ്യത കുറവുമാണ് വില വീണ്ടും ഉയരാന്‍ കാരണമായത്.

നിലവില്‍ വിലയില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും, ഈ വാരത്തിന്റെ അവസാനം വരെ ഇന്ധനവിലയില്‍ വലിയ മാറ്റങ്ങളില്ലാതെ സ്ഥിരത തുടരുമെന്നാണ് ഊര്‍ജ്ജ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. കാനഡയിലുടനീളമുള്ള ഇന്ധന നിരക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ബ്രിട്ടിഷ് കൊളംബിയയിലാണ് ഇപ്പോഴും ഏറ്റവും ഉയര്‍ന്ന നിരക്ക്. അതേസമയം ആല്‍ബര്‍ട്ട, സസ്‌കച്വാന്‍ എന്നീ പ്രവിശ്യകള്‍ കാനഡയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭിക്കുന്ന പ്രദേശങ്ങളായി തുടരുന്നു.

You might also like
Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

മിനിമം വേതന വർധനയുമായി ഒൻ്റാരിയോ: പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നു മുതൽ

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Top Picks for You
Top Picks for You