newsroom@amcainnews.com

ഇസ്രയേലിന് അനുകൂലമായി വാര്‍ത്തചെയ്യാന്‍ നിര്‍ബന്ധിക്കുന്നു: ബിബിസി ജീവനക്കാര്‍ പ്രതിഷേധത്തില്‍

ഗാസയിലെ ഇസ്രയേല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഇസ്രയേലിന് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നാരോപിച്ച് നൂറിലധികം ബിബിസി ജീവനക്കാര്‍ രംഗത്ത്. വിഷയം ഉന്നയിച്ച് ഇവര്‍ ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിക്ക് തുറന്ന കത്തയച്ചു. അഭിനേതാക്കളും മറ്റ് മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്നൂറില്‍ അധികം പേര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. പലസ്തീന്‍ വിഷയത്തില്‍ ബിബിസിക്കുള്ളില്‍ വര്‍ധിച്ചുവരുന്ന ആന്തരിക പ്രശ്‌നങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ഗാസയിലെ മാനുഷിക പ്രതിസന്ധി അവതരിപ്പിക്കുന്നതിലും സ്വന്തം എഡിറ്റോറിയല്‍ നിലവാരം പാലിക്കുന്നതിലും ബിബിസി പരാജയപ്പെട്ടുവെന്ന് കത്തില്‍ പറയുന്നു. ബിബിസിയുടെ ഉള്ളടക്കം പലപ്പോഴും ‘ഇസ്രയേല്‍ സര്‍ക്കാരിനും സൈന്യത്തിനുമുള്ള പിആര്‍’ പോലെയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവലില്‍ ‘ഡെത്ത് ടു ദി ഐഡിഎഫ്!’ എന്ന സന്ദേശം ബിബിസി ലൈവ് സ്ട്രീം ചെയ്തതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഈ നടപടി.

കത്തിന് മറുപടിയായി, നിഷ്പക്ഷമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള ബിബിസിയുടെ പ്രതിബദ്ധത വക്താവ് ഊന്നിപ്പറഞ്ഞു. എന്നാല്‍, ഗാസയിലെ ഡോക്ടര്‍മാരുടെ ദുരിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണം തടഞ്ഞുവെച്ചതിന് ബിബിസി വിമര്‍ശനം നേരിട്ടിരുന്നു. ആന്തരിക സെന്‍സര്‍ഷിപ്പും കത്തില്‍ ആരോപിക്കുന്നുണ്ട്.

You might also like
Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

Cancer drug price control: New central move will not benefit patients

കാൻസർ മരുന്ന് വിലനിയന്ത്രണം: പുതിയ കേന്ദ്ര നീക്കം രോഗികൾക്ക് പ്രയോജനം ചെയ്യില്ല

‘Isaias’ Intensifies Across the US; El Niño Offers Little Relief as Oil Prices Jump and Markets Tumble

ഐസയാസ്’ യുഎസിൽ കൂടുതൽ ശക്തമാകുന്നു; എൽ-നിനോയ്ക്ക് കാര്യമായ തടയാനാകാതെ വന്നതോടെ എണ്ണവില കുതിച്ചുയർന്നു, വിപണികൾ ഇടിഞ്ഞു

100 Crore Project in Technocity: Johnny Kuruvilla Takes Charge as Xtra G Club COO

ടെക്നോസിറ്റിയിൽ നൂറുകോടി രൂപയുടെ പുതിയ പദ്ധതി: എക്സ്ട്രാ ജി ക്ലബ് സി.ഒ.ഒ ആയി ജോണി കുരുവിള ചുമതലയേറ്റു

Top Picks for You
Top Picks for You